ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു
ചാവക്കാട് : നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ഹോട്ടലുകളിൽ പരിശോധന നടത്തി. ഏഴ് ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി കട അടപ്പിച്ചു. നഗരസഭാ പരിധിയിലെ നാഷണൽ ഫുഡ് പാലസ്, ഹോട്ടൽ സെയ്ക്കോ, എ. കെ. ആർ.ഹോട്ടൽ ബീച്ച്, സൗഹൃദ ഹോട്ടൽ ബീച്ച്, ഗോപി ടീ സ്റ്റാൾ, ഹോട്ടൽ മുല്ല, ഐശ്വര്യ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയതും ഉപയോഗശൂന്യവുമാ യ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തത്.
ഇന്ന് രാവിലെ നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടിയത്. ഹെൽത്ത് ഇൻസ്പെക്ടർമാരായ ജലീൽ, അസിയ എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. ജെ. ശംഭു, കെ. ബി. ദിനേശ്, ഡ്രൈവർ എൻ.സി രാജേഷ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ഹോട്ടലുകൾക്കെതിരെ പിഴ ഉൾപ്പെടെ നിയമനടകൾ സ്വീകരിച്ചു.
തുടർന്ന് നഗരസഭ സെക്രട്ടറിയുടെ നിർദ്ദേശപ്രകാരം ഭക്ഷണപദാർത്ഥങ്ങൾ നശിപ്പിച്ചു. അതെ സമയം പരിശോധന നടന്നിരുന്നില്ല എങ്കിൽ ഇതെല്ലം ഇന്ന് പലരുടെയും വയറ്റിൽ എത്തുമായിരുന്നു . സ്ഥിരമായി പരിശോധന നടക്കുകയാണെങ്കിൽ പഴകിയ ഭക്ഷണം സൂക്ഷിക്കാൻ ഹോട്ടലുകാർ ഭയക്കും എന്നാണ് ഉപഭോക്താക്കളുടെ അഭിപ്രായം