ചാവക്കാട് ആശുപത്രിയുടെ വികസനത്തിന് 30 കോടിയുടെ മാസ്റ്റർ പ്ലാൻ
ചാവക്കാട് : ചാവക്കാട് താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി തയ്യാറാക്കിയ 30 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ നഗരസഭ കൗണ്‍സില്‍ യോഗം അംഗീകരിച്ചു. ആധുനിക രീതിയിലുളള ചികിത്സാസൗകര്യങ്ങളോടുകൂടിയ കെട്ടിടമാണ് മാസ്റ്റര്‍ പ്ലാനിൽ വിഭാവനം ചെയ്തിട്ടുള്ളത്. 2019-20 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട 1.89 കോടി രൂപയുടെ 45 പ്രവര്‍ത്തികളുടെ ടെണ്ടറുകളും യോഗം അംഗീകരിച്ചു. ചാവക്കാട് ആശുപത്രിക്ക് ചുറ്റുമതില്‍ നിര്‍മ്മാണം, പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിലേക്ക് വഴി നിര്‍മ്മാണം, വിവിധ റോഡുകളുടെ നിര്‍മ്മാണം, കാനകളുടെ നിര്‍മ്മാണം എന്നീ പ്രവൃത്തികള്‍ നിര്‍വ്വഹിക്കുന്നതിനുളള ടെണ്ടറുകളാണ് അംഗീകരിച്ചത്. p >
കെ.വി അബ്ദുല്‍ ഖാദര്‍ എം.എല്‍.എ അനുവദിച്ച പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് പുന്ന പളളി പരിസരത്ത് മിനിമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് യോഗം ഭരണാനുമതി നല്‍കി. നഗരസഭയില്‍ നടപ്പിലാക്കുന്ന പി.എം.എ.വൈ-ലൈഫ് ഭവന പദ്ധതിയുടെ മൂന്നു ഗുണഭോക്തൃ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും നഗരസഭയുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടില്ലാത്ത അനര്‍ഹരായ ഗുണഭോക്താക്കളെ ഒഴിവാക്കി ഗുണഭോക്തൃപട്ടിക പുതുക്കുന്നതിനും പരപ്പില്‍ത്താഴം ട്രഞ്ചിങിന്റെ വടക്കുഭാഗത്തുളള ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിന് തയ്യാറാക്കിയ 12 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് അംഗീകരിക്കാനും യോഗം തീരുമാനിച്ചു.
ചെയര്‍മാന്‍ എന്‍.കെ.അക്ബര്‍ അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍മാന്‍ മഞ്ജുഷാ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷന്‍ കെ.എച്ച് സലാം, കൗണ്‍സിലര്‍മാരായ ഷാഹിതാ മുഹമ്മദ്, എ.എച്ച് അക്ബര്‍, പി.എം നാസര്‍, ടി.എ ഹാരിസ്, ജോയ്‌സി, പീറ്റർ എന്നിവര്‍ സംസാരിച്ചു.”