ചാവക്കാട് : വീടുകളിൽ ക്വറന്റൈൻ സൗകര്യം ഇല്ലാത്ത കോവിഡ് രോഗികൾക്കായി ചാവക്കാട് നഗരസഭയിൽ ഗാർഹിക പരിചരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. 50 രോഗികൾക്കുള്ള സൗകര്യമാണ് രണ്ടു കേന്ദ്രങ്ങളിലായി തയ്യാറായി വരുന്നത്.മുതുവട്ടൂരിലെ ഷീ സ്റ്റേ കെട്ടിടത്തിൽ 30 ബെഡ്ഡുകളും തിരുവത്ര പുത്തൻകടപ്പുറം ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ 20 ബെഡ്ഡുകളോടും കൂടിയ സൗകര്യവുമാണ് ഒരുക്കുന്നത്.
ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറുടെ മേൽനോട്ടത്തിലായിരിക്കും സെന്ററുകൾ പ്രവർത്തിക്കുക. കോവിഡ് പോസറ്റിവ് ആയവർക്ക് താമസിക്കാനുള്ള സൗകര്യം മാത്രമാണ് ഇവിടെ ഉണ്ടായിരിക്കുക. ഭക്ഷണം തുടങ്ങിയവ പുറത്ത് നിന്നും സ്വന്തം ഉത്തരവാദിത്വത്തിൽ കൊണ്ടുവരണം. സന്നദ്ധ പ്രവർത്തകരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്താം.
രണ്ടിടങ്ങളിലെയും പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി നഗരസഭാ ചെയർപെഴസൻ ഷീജ പ്രശാന്തിന്റെ നേതൃത്വത്തിൽ
വൈസ് ചെയര്‍മാന്‍ കെ കെ മുബാറക്, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ബുഷറ ലത്തീഫ്, നഗരസഭാ സെക്രട്ടറി കെ ബി വിശ്വനാഥൻ, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സക്കീര്‍ ഹുസൈന്‍, ഷമീർ എന്നിവർ സെന്ററുകൾ സന്ദർശിച്ചു. .