Post Header (woking) vadesheri

ചാവക്കാട് ബീച്ച് ഫെസ്റ്റിവലിന് തുടക്കമായി

Above Post Pazhidam (working)

ചാവക്കാട് : നഗരസഭയും ഡെസ്റ്റിനേഷൻ മാനേജ്‌മെന്റ് കൗൺസിലും സംയുക്തമായി സംഘടിപ്പിച്ച ബീച്ച് ഫെസ്റ്റിവൽ . എൻ കെ അക്ബർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത് അധ്യക്ഷയായി. കേരള സംഗീത നാടക ആക്കാദമി വൈസ് ചെയർപേഴ്സൺ പുഷ്പാവതി മുഖ്യാഥിതിയായി.

Ambiswami restaurant

ചടങ്ങിൽ വൈസ് ചെയർമാൻ കെ കെ മുബാറക്.ഒരുമനയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ വി രവീന്ദ്രൻ,നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ പ്രസന്ന രണദിവെ,പി എസ് അബ്ദുൽ റഷീദ്, എം ആർ രാധാകൃഷ്ണൻ, പി കെ സെയ്‌താലിക്കുട്ടി, ചക്കര കാദർ, എ എ മഹേന്ദ്രൻ, എ എ ശിവദാസൻ, ഷാഹു മണത്തല എന്നിവർ സംസാരിച്ചു. തുടർന്ന് വല്ലഭട്ട കളരി സംഘം അവതരിപ്പിച്ച കളരിപ്പയറ്റ് പ്രദർശനവും പ്രാദേശിക കലാകാരന്മാർ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി

Second Paragraph  Rugmini (working)