Post Header (woking) vadesheri

ചാരക്കേസ് ഗൂഢാലോചന , സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍.

Above Post Pazhidam (working)

തിരുവനന്തപുരം: ഐഎസ്ആർഒ ചാരകേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സിബി മാത്യൂസും ആര്‍ ബി ശ്രീകുമാറും പ്രതികള്‍. കേസിൽ സിബിഐ എഫ്ഐആർ സമർപ്പിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചത്. കേരളാ പൊലീസ്, ഐ.ബി. ഉദ്യോഗസ്ഥരടക്കം പതിനെട്ട് പേരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്.

Ambiswami restaurant

പേട്ട സി.ഐ ആയിരുന്ന എസ്. വിജയന്‍ ആണ് കേസിലെ ഒന്നാം പ്രതി. സിബി മാത്യൂസ് നാലാം പ്രതിയും കെ.കെ. ജോഷ്വ അഞ്ചാം പ്രതിയും ആണ്. ഐ.ബി. ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ആര്‍.ബി. ശ്രീകുമാര്‍ പ്രതിപട്ടികയില്‍ ഏഴാമതാണ്. സിറ്റി പൊലീസ് കമ്മീഷണറായിരുന്ന വി. ആര്‍ രാജീവന്‍, എസ്ഐ ആയിരുന്ന തമ്പി എസ് ദുര്‍ഗാദത്ത് എന്നിവരും പ്രതികളാണ്.

പ്രതികള്‍ക്ക് എതിരെ ഗൂഢാലോചനയ്ക്കും മര്‍ദനത്തിനും വകുപ്പുകള്‍ ചേര്‍ത്തു. പ്രതികള്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥരെ അപകടപ്പെടുത്താന്‍ തെറ്റായ രേഖകള്‍ ചമച്ചെന്നും എഫ്.ഐ.ആര്‍ പറയുന്നു

Second Paragraph  Rugmini (working)