Post Header (woking) vadesheri

ചാർ യാർ സംഗീത യാത്രഫെബ്രുവരി 19 ന്ചാവക്കാട്

Above Post Pazhidam (working)

ചാവക്കാട്   : ഖരാനയുടെയും ദേശീയ മാനവിക വേദിയുടെയും സംയുക്താഭിമുഖ്യത്തില്‍ ‘ചാര്‍ യാര്‍’ സംഗീത യാത്ര ഫെബ്രുവരി 19 ന് ചാവക്കാട് നഗരസഭ ചത്വരത്തില്‍ വച്ച് നടത്തുമെന്ന്  നഗരസഭാ ചെയര്‍പേഴ്‌സന്‍ ഷീജ പ്രശാന്ത്, കെ എ മോഹന്‍ദാസ്,ടി സി കോയ പി കെ അന്‍വര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Ambiswami restaurant

കാല്‍നൂറ്റാണ്ടായി ഇന്ത്യയിലും വിദേശത്തും റൂമി, ഭാബ ഫരീദ്,
ഗുലാം ഫരീദ് തുടങ്ങീ സൂഫി കവികളുടെയും ഗായകരുടെയും രചനകളും ആധുനിക അന്തര്‍ദേശീയ കവികളുടെ കവിതകളും സൂഫി ആലാപന ശൈലിയില്‍ അവതരിപ്പിക്കുന്ന സംഘമാണ് ചാര്‍യാര്‍ ഗ്രൂപ്പ്.

1950 ല്‍ അമൃത്‌സറില്‍ ജനിച്ചു. പ്രശസ്ത പഞ്ചാബി കവി ഹര്‍ഭജന്‍ സിംഗിന്റെ പുത്രന്‍, ഗായകന്‍, സംഗീത സംവിധായകന്‍, ഗാനരചയിതാവ്, തിരക്കഥാകൃത്ത്, നടന്‍, സിനിമാ സൈദ്ധാന്തികന്‍, എഡിറ്റര്‍, ബഹുഭാഷാ പണ്ഡിതന്‍, ഇംഗ്ലീഷ് സാഹിത്യ അധ്യാപകന്‍, നെഹ്‌റു മെമ്മോറിയല്‍ മ്യൂസിയം & ലൈബ്രറി സീനിയര്‍ ഫെല്ലോ.

Second Paragraph  Rugmini (working)

വിഭജനത്തിനുശേഷം ദില്ലിയിലെത്തി.
അഭയാര്‍ത്ഥി ചേരികളില്‍ ബാല്യം. വേരു പറിഞ്ഞ മനുഷ്യരുടെ ദേശ, ഭാഷാ, മത വിഭിന്നതകള്‍ ക്കപ്പുറത്തെ യാതന കളുടെ ഭാഗവും സാക്ഷിയുമായി

.മദന്‍ ഗോപാല്‍ സിങ്ങിന് സംഗീതത്തില്‍ ഔപചാരിക ശിക്ഷണമില്ല. ആകാശ വാണിയുടെ ദേശീയ സംഗീത പരിപാടികളുടെ (വിശേഷിച്ചും കര്‍ണ്ണാടക സംഗീതത്തിന്റെ) കേള്‍വി വിജ്ഞാനമാണ് ഇദ്ദേഹത്തെ സംഗീതത്തിലെത്തിച്ചത്.

Third paragraph

ശുദ്ധ സംഗീതത്തിന്റേയും ഫോക് സംഗീത ത്തിനുമിടയില്‍ തന്റേതായ ഒരു ആലാപനശൈലി മദന്‍ ഗോപാല്‍ സിങ്ങ് ഉരുത്തിരിച്ചെടുത്തു. ഒട്ടേറെ സിനിമകള്‍ക്ക് സംഗീതം: നല്‍കി.
ഗാനങ്ങളും തിരക്കഥകളും ഡയ ലോഗുകളും എഴുതി. കുമാര്‍ സാഹ്നിയുടെ ‘കസ്ബ’, ‘ഖയാല്‍ യാത്ര’ എന്നിവയില്‍ ഗായകനായി.

മണി കൗളിന്റെ ‘ഇഡിയറ്റിലും’ ശശികുമാറിന്റെ ‘കായാതാരണിലും’ സംഭാ ഷണവും സംഗീത സംവിധാനവും നിര്‍വ്വഹിച്ചു.

സിനിമയുടെ ചിഹ്നശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. 2004 ല്‍ ചാര്‍ യാര്‍ സംഗീത ബാന്റിന് രൂപം നല്‍കി.

വ്യഖ്യാതനായ ഡോ. മദന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ ദീപക് കാസ്റ്റിലിനോ (ഗിറ്റാര്‍പാശ്ചാത്യസംഗീതം), പ്രീതം ഘോഷാല്‍ (സരോദ്), അംജദ്ഖാന്‍ (തബല) എന്നി വരാണ് ‘ചാര്‍ യാര്‍’ സൂഫി സംഗീത ബാന്റ്‌റിലെ കലാകാര•ാര്‍.

കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെയായി ഇന്ത്യയിലു, യൂറോപ്പിലേയും, അമേരിക്കയിലേയും, പ്രമുഖ കേന്ദ്രങ്ങളിലും ചാര്‍ യാര്‍ സംഗീതയാത്ര അരങ്ങേറിയിട്ടുണ്ട്.

കേരളത്തില്‍ ഇപ്പോള്‍ നാല് ജില്ലാകേന്ദ്രങ്ങളില്‍ മാത്രം (കോഴിക്കോട്, മലപ്പുറം, തൃശൂര്‍, പാലക്കാട്) നടക്കുന്ന സംഗീതയാത്രയില്‍ തൃശൂര്‍ ജില്ലയിലെ പരിപാടിയാണ് ‘ചാവക്കാട് ഖരാന’ സംഘടിപ്പിക്കുന്നത്

ചാവക്കാട് നഗരസഭ ദേശീയപ്രമുഖരായ ചാര്‍ യാര്‍ കലാകാര•ാരെ അവരുടെ ഔദ്യോഗിക അതിഥികളായി പ്രഖ്യാപിച്ചിട്ടുണ്ട്.

എ എച്ച് അക്ബര്‍ കെ വി രവീന്ദ്രന്‍ ചന്ദ്രന്‍ പാവറട്ടി അജിത്‌രാജ്‌വടക്കുമ്പാട്ട് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു