Header 1 vadesheri (working)

ചാനൽ പ്രവർത്തകരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച മൂന്നു പേര് അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട്: കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ അഞ്ചങ്ങാടി വളവിൽ കടൽക്ഷോഭം റിപ്പോർട്ട് ചെയ്യാനെത്തിയ ജനം ടിവിയുടെ റിപ്പോർട്ടരെയും,ക്യാമറമാനെയും ഭീഷണിപ്പെടുത്തുകയും,അസഭ്യം പറയുകയും,ക്യാമറ കേടുവരുത്താൻ ശ്രമിക്കുകയും ചെയ്ത മൂന്ന് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

First Paragraph Rugmini Regency (working)

കടപ്പുറം അഞ്ചങ്ങാടി ആശുപത്രി റോഡ് സ്വദേശികളായ പുത്തൻപ്പുരയിൽ നൗഷാദ്(40),പുത്തൻപ്പുരയ്ക്കൽ നൗഷാദ്(36),അഞ്ചങ്ങാടി വളവ് തൊട്ടാപ്പിൽ ചാലിപ്പറമ്പിൽ ബുഷൈർ(37)എന്നിവരെയാണ് ചാവക്കാട് എസ്എച്ച്ഒ വിപിൻ കെ.വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തിന്‌ പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി കടപ്പുറം പഞ്ചായത്ത്‌ പ്രസിഡന്റ് ഗണേഷ് ശിവജി ആരോപിച്ചിരുന്നു.കടപ്പുറം പഞ്ചായത്തിൽ ഇത്തരം ക്രിമിനൽ സംഘത്തെ വളർത്തുന്നത് സിപിഎം ആണെന്നും ആരോപിച്ചു.സംഭവുമായി സിപിഎമ്മിന് ബന്ധമില്ലെന്നും, പ്രതികൾ പാർട്ടി പ്രവർത്തകരല്ലെന്നും സിപിഎം ലോക്കൽ സെക്രട്ടറി കെ.വി. അഷറഫ് പറഞ്ഞു

Second Paragraph  Amabdi Hadicrafts (working)