Header 1 vadesheri (working)

കസ്റ്റമറെ അന്വേഷിച്ചു ചാള കൂട്ടം കടലിൽ നിന്നും കരയിലേക്ക് കുതിച്ചെത്തി

Above Post Pazhidam (working)

ചാവക്കാട് : പുത്തന്‍ കടപ്പുറത്ത് ചാളചാകര. ഇന്ന് ഉച്ചയോടെ ചാളക്കൂട്ടം കരക്കടിയുകയായിരുന്നു. വിവരമറിഞ്ഞ് ഒട്ടേറെ പേര്‍ കടല്‍തീരത്ത് എത്തി നേരിട്ട് മത്‌സ്യം ശേഖരിച്ചു. ഇതോടെ വള്ളങ്ങളും കരയോട് ചേര്‍ന്നു വല വിരിക്കാന്‍ തുടങ്ങി. നിരവധി വള്ളങ്ങളാണ് ഇവിടെ എത്തിയത്.

First Paragraph Rugmini Regency (working)

മൽസ്യ കൂട്ടം എത്തിയതറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേരാണ് ഇവിടേക്ക് എത്തിയത്.ഒരു മാസം മുന്‍പ് സമീപ പ്രദേശങ്ങളായ കടപ്പുറം അഴിമുഖം, വാടാനപ്പിള്ളി എന്നിവിടങ്ങളിലും ചാള കൂട്ടം കരയിലേക്ക് എത്തിയിരുന്നു

Second Paragraph  Amabdi Hadicrafts (working)