
സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വവിദ്യാർത്ഥി സംഗമവും

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ജ്യോതിഷ പഠനകേന്ദ്രത്തിൽ നിന്നും വിജയകരമായി പ0നം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നാളെ ( ഫെബ്രുവരി 15 ശനിയാഴ്ച) നടക്കും.

ക്ഷേത്രം വടക്കേ നടയിലെ ദേവസ്വം വേദ- സംസ്കാര പ0ന കേന്ദ്രത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ്. ഗുരുവായൂർ ക്ഷേത്രം തന്ത്രി .പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിക്കും. ദേവസ്വം ഭരണസമിതി അംഗം സി. മനോജ് സർട്ടിഫിക്കറ്റ് വിതരണം നിർവ്വഹിക്കും.