Post Header (woking) vadesheri

കേന്ദ്ര മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : കേന്ദ്ര തുറമുഖം,ഷിപ്പിങ്ങ് ,ജലപാത ആയുഷ് വകുപ്പ് മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരനൊപ്പമായിരുന്നു അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്. രാവിലെ ശീവേലിക്കു ശേഷമായിരുന്നു ശ്രീ ഗുരുവായുരപ്പദർശനം. വിഷ്ണു സഹസ്രനാമം ചൊല്ലി നാലമ്പലത്തിൽ പ്രവേശിച്ച കേന്ദ്ര മന്ത്രി സോപാനപ്പടിയിൽ ഭഗവാന് പണക്കിഴി സമർപ്പിച്ചു.

Ambiswami restaurant

ശ്രീ ഗുരുവായൂരപ്പനെ തൊഴുത് ദർശനപുണ്യം നേടിയ മന്ത്രിക്ക് ഭഗവദ് പ്രസാദമായ കളഭവും പഴവും പഞ്ചസാരയും തിരുമുടി മാലയും അടങ്ങുന്ന പ്രസാദകിറ്റ് ക്ഷേത്രം മാനേജർ രാമകൃഷ്ണൻ നൽകി. ഇതാദ്യമായാണ് കേന്ദ്ര കാബിനറ്റ് മന്ത്രി സർബാനന്ദ സോനോ വാൾ ഗുരുവായൂരിലെത്തുന്നത്. ദർശന ശേഷം ഒമ്പത് മണിയോടെ മന്ത്രിയും സംഘവും മടങ്ങി

Second Paragraph  Rugmini (working)