Header 1 vadesheri (working)

നടനകലയുടെ നർത്തകി സെൻ്റർ ഫോർ ആർട്സ് മിഴി തുറന്നു.

Above Post Pazhidam (working)

കൊല്ലം:  സമൃദ്ധിയുടേയും ഐശ്വര്യത്തിൻ്റെയും വരവറിയിച്ചു കൊണ്ടുള്ള ചിങ്ങമാസ പിറവി ദിനത്തിൽ നർത്തകി സെൻ്റർ ഫോർ ആർട്സ് മിഴി തുറന്നു.
കലയും ഭാഷയും സംസ്കാരവും വാക്കുകൾ കൾക്കതീതമായി ആശയവിനിമയം സംഗമിക്കുന്ന ഇടം.
നടന – വാദ്യകലാരൂപങ്ങളുടെ മഹത്വം പുതുനാമ്പുകളിലേക്ക് പകർന്നു നൽകാൻ നർത്തകി സെൻ്റർ ഫോർ ആർട്സ് കൊല്ലം ജില്ലയിൽ ചക്കുവള്ളി – പാറയിൽ മുക്കിൽ (ഭരണിക്കാവ് റോഡ്) ചിങ്ങം ഒന്നിന് ഭദ്രദീപം തെളിഞ്ഞു.

First Paragraph Rugmini Regency (working)

ഹരിവരാസനം ചാരിറ്റബൾ ട്രസ്റ്റ് ചെയർമാനും കീർത്തനം എഴുതിയ കോന്നകത്ത് ജാനകി അമ്മയുടെ ചെറുമകനുമായ പി. മോഹൻ കുമാർ ഭദ്രദീപം തെളിയിച്ച് ഉൽഘാടനകർമ്മം നിർവ്വഹിച്ചു.
പോരുവഴി രാജേന്ദ്രൻ്റെ നേതൃത്വത്തിൽ നടന്ന മഹനീയ
ചടങ്ങിൽ പോരുവഴി ഗ്രാമ സഭാംഗങ്ങളായ നസിയത്ത്,  നസീമ ബീവി,  പ്രീതാകുമാരി, നർത്തകി സെൻ്റർ ഫോർ ആർട്സിൻ്റെ ഡയറക്ടർ  സിമി രാജേന്ദ്രൻ, കലാമണ്ഡലം വൈഷ്ണവി രാജേന്ദ്രൻ, എന്നിവർ സന്നിഹിതരായിരുന്നു.


ഉൽഘാടനശേഷം
പുതിയ കുട്ടികളുടെ ചിലങ്ക കെട്ടും / അരങ്ങേറ്റവും, വയലാർ രാമവർമ്മയുടെ ചെറുമകളും കേരള കലാമണ്ഡലം ഭരതനാട്യം ലക്ചററുമായ കലാക്ഷേത്ര രേവതി വർമ്മയുടെ നേതൃത്വം നൽകുന്ന രസനുഷ്പത്തിയും ,ഭരതനാട്യം രസാത്മാവിലേക്കൊരു യാത്ര വർക്ക്ഷോപ്പും നടത്തപ്പെട്ടു.

Second Paragraph  Amabdi Hadicrafts (working)