Post Header (woking) vadesheri

കേറ്ററിംഗ് അസോസിയേഷന്റെ വാഹന വിളംബര ജാഥ.

Above Post Pazhidam (working)

ചാവക്കാട് : രൂക്ഷമായ വിലക്കയറ്റത്തിനെതിരെയും ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാറ്ററിംഗ് സ്ഥാപനങ്ങൾക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ കേരള കേറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ജൂലൈ എട്ടിന് നടക്കുന്ന സെക്രട്ടറിയേറ്റ് പടിക്കൽ പ്രതിഷേധ സമരം നടത്തും.  ഇതിന്റ   ഭാഗമായി സംഘടിപ്പിക്കുന്ന വാഹന വിളംബര ജാഥയ്ക്ക് ജൂൺ 30ന് ചാവക്കാട് സ്വീകരണം നൽകുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Ambiswami restaurant

ജൂൺ 30 തിങ്കളാഴ്ച രാവിലെ 11ന് ചാവക്കാട് ബസ്റ്റാൻഡ് പരിസരത്ത് നടക്കുന്ന സ്വീകരണയോഗത്തിൽ ജില്ലാ- സംസ്ഥാന നേതാക്കൾ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ പ്രസിഡന്റ് പി.എം. ഷമീർ നയിക്കുന്ന വാഹന വിളംബര ജാഥ കുന്നംകുളത്ത് സംസ്ഥാന സെക്രട്ടറി കെ.ആർ. പ്രശാന്ത് കുമാർ ഉദ്ഘാടനം ചെയ്യും

. കുന്നംകുളത്ത് നിന്ന് ആരംഭിച്ച് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് ജൂലൈ 3ന് ചാലക്കുടിയിൽ സമാപിക്കും. ജൂൺ 30ന് ഒരുമനയൂരിലും സ്വീകരണം നൽകും.
വർദ്ധിച്ചുവരുന്ന ചെലവുകൾ കാരണം കാറ്ററിംഗ് യൂണിറ്റുകൾക്ക് ലാഭകരമായി പ്രവർത്തിക്കാൻ സാധിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധി മൂലം നിരവധി കാറ്ററിംഗ് യൂണിറ്റുകൾ അടച്ചുപൂട്ടലിന്റെ വക്കിലാണ്.

Second Paragraph  Rugmini (working)

ഈ മേഖലയിൽ ജോലി ചെയ്യുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ ഇത് ബാധിക്കും. കാറ്ററിംഗ് മേഖലയിൽ ഉപജീവനം നടത്തുന്ന എല്ലാവരെയും ഒന്നിച്ചു അണിനിരത്തിയുള്ള പ്രക്ഷോഭത്തിനാണ് എ.കെ. സി.എ. സംഘടന നേത്യത്വം നൽകുന്നത്. മേഖല പ്രസിഡന്റ് സി.പി.രാജു, മേഖല ജനറൽ സെക്രട്ടറി സി.പി. അഷറഫ്, ട്രഷറർ കെ. വി.ഷാജു,രക്ഷാധികാരി പി.എ. നൂറുദ്ദീൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.