
Browsing Category
News
കൊച്ചനാംകുളങ്ങര ഉത്സവം, സാംസ്‌കാരിക സമ്മേളനം എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു
ഗുരുവായൂര്‍: ഇരിങ്ങപ്പുറം കൊച്ചനാംകുളങ്ങര ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള . സാംസ്‌കാരിക സമ്മേളനം മലബാര്‍ ദേവസ്വം പ്രസിഡന്റ് എം ആര്‍ മുരളി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ക്ഷേത്രം പ്രസിഡന്റ് മനോജ്!-->…
അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു.
തൃശൂർ : വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം!-->…
താലപ്പൊലി , ഗുരുവായൂർ ക്ഷേത്രം ചൊവ്വാഴ്ച്ച നേരെത്തെ അടക്കും
ഗുരുവായൂര്‍ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി ചൊവ്വാഴ്ച ആഘോഷിക്കും. പുലര്‍ച്ചെ 3 മണി മുതല്‍ അഭിഷേകം, അലങ്കാരം, കേളി എന്നിവ ഉണ്ടാകും. പതിവ് പൂജകള്‍ നേരത്തെ പൂര്‍ത്തിയാക്കി ഉച്ചയ്ക്ക്!-->…
കെ എ ടി എഫ് അവകാശ സംരക്ഷണ ജാഥക്ക് സ്വീകരണം നൽകി.
ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി 2024 ജനുവരി 28-ാം തിയ്യതി കാസർകോഡ് നിന്നാരംഭിച്ച അവകാശ സംരക്ഷണ ജാഥക്ക് ചാവക്കാട് വസന്തം കോർണറിൽ സ്വീകരണം നൽകി. ഫെബ്രുവരി 3 ന് തിരുവനന്തപുരത്ത് ജാഥ സമാപിക്കും.
തടഞ്ഞ് വെച്ച 18%!-->!-->!-->…
തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്
ചാവക്കാട് : ചാവക്കാട് നഗരസഭയിൽ തെരുവുനായക്കൾക്ക് പേവിഷ ബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവെപ്പിനുള്ള യജ്ഞത്തിന് തുടക്കമായി. തെരുവുനായ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിലെ 300 തെരുവ് നായ്ക്കൾക്ക് പേവിഷബാധ പ്രതിരോധ കുത്തിവെയ്പ്പ്!-->…
പോക്‌സോ കേസിൽ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം
ചാവക്കാട് : വീട്ടിൽ അതിക്രമിച്ച് കയറി ബാലികയെ പലതവണ ബാലത്സംഗം ചെയ്തും കത്തി കാണിച്ചു ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ പ്രതിക്കും കൂട്ടാളിയായ സ്ത്രീക്കും ഇരട്ടജീവപര്യന്തം .ചാവക്കാട് എടക്കഴിയൂർ നാലാംകല്ല് കല്ലുവളപ്പിൽ വീട്ടിൽ കുഞ്ഞിമോൻ മകൻ!-->…
ഗുരുവായൂർ മെട്രോലിങ്ക്സ് ചിത്ര രചന മത്സര വിജയികൾക്കുള്ള സമ്മാന ദാനം
ഗുരുവായൂര്‍: ഗുരുവായൂര്‍ മെട്രോലിങ്ക്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ അഖില കേരള ചിത്ര രചന മാത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചതായി ക്ലബ്ബ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവം: 27 ന് ഗുരുവായൂര്‍ ലിറ്റില്‍ ഫ്‌ലവര്‍!-->…
അവതാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജ്വല്ലറി സ്വത്തുക്കള്‍ കണ്ടുകെട്ടും.
തൃശൂർ : ബഡ്‌സ് ആക്ട് 2019 നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ അവതാര്‍ ഗോള്‍ഡ്!-->…
ഹൈക്കോടതി ഉത്തരവ് ചവറ്റു കുട്ടയിൽ , ഗുരുവായൂർ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും എതിരെ കോടതി…
ഗുരുവായൂർ : സി പി എം പ്രാദേശിക നേതാവിന് വേണ്ടി ഹൈക്കോടതി ഉത്തരവ് ചവറ്റു കൊട്ടയിൽ എറിഞ്ഞ് ഗുരുവായൂർ ദേവസ്വം , വിധി നടപ്പാകാത്തതിനെതിരെ ഗുരുവായൂർ ദേവസ്വം ചെയർമാനും അഡ്മിനിസ്ട്രേറ്റർക്കും എതിരെ കോടതി അലക്ഷ്യ കേസ്സ്എടുത്ത് ഹൈക്കോടതി.!-->…
എ സി യുടെ തകരാർ, വിലയായ 19,000 രൂപയും, നഷ്ടം 10,000 രൂപയും നല്കുവാൻ വിധി.
തൃശൂർ : എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി!-->…