Post Header (woking) vadesheri

കെയർടേക്കറെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ

Above Post Pazhidam (working)

ഗുരുവായൂർ : കൃഷ്ണാഞ്ജലിയിലെ കെയർടേക്കറെ മർദ്ദിച്ച കേസിൽ ഒരാൾ പിടിയിൽ . ഗുരുവായൂർ ചക്കം കണ്ടം കരുമത്തിൽ ജയൻ മകൻ ദീപക്( 28) നെയാണ് ഗുരുവായുർ ടെംപിൾ ഇൻസ്പെക്ടർ ജി. അജയകുമാർ അറസ്റ്റ് ചെയ്തത് .

Ambiswami restaurant


കഴിഞ്ഞ 29 ന് രാത്രി 10.45 മണിയോടെ ഗുരുവായൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് അടുത്തുള്ള കൃഷ്ണാഞ്ജലി ഷോപ്പിംഗ് കോംപ്ലക്സിലെ കെയർ ടേക്കർ കൈപ്പറമ്പ് പാറപ്പുറത്ത് വീട്ടിൽ ബാലൻ 82 നെയാണ് സംഘം മർദിച്ചത് . വെള്ള ഇയോൺ കാറിൽ എത്തി, എതിർവശത്തുള്ള തട്ട് കടയിൽ നിന്നും ഭക്ഷണം കഴിക്കാനെത്തിയ സംഘം കെട്ടിടത്തിന് ഉള്ളിലെ കടമുറികളുടെ മുന്നിൽ മൂത്രം ഒഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്ന് കെട്ടിടത്തിന്റെ ഒന്നാം നിലയിൽ അതിക്രമിച്ചു കടന്ന് ബാലനെ മർദിക്കുകയായിരുന്നു.

Second Paragraph  Rugmini (working)

പരിക്കേറ്റ ബാലനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ഈ കേസിലേക്ക് ഇനിയും കൂടുതൽ പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട് ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു പ്രതിക്ക് മറ്റു സ്റ്റേഷനുകളിൽ അടിപിടി കേസുകളും കഞ്ചാവ് കേസുകളും ഉണ്ട് . അന്വേഷണ സംഘത്തിൽ എസ് ഐ ജിജോ ജോൺ, എ എസ് ഐ I ജോബി ജോർജ്ജ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സുധാകരൻ എന്നിവരും ഉണ്ടായിരുന്നു