കാപ്പ ചുമത്തി മണത്തല സ്വദേശിയായ യുവാവിനെ ജയിലിൽ അടച്ചു

ഗുരുവായൂർ :മണത്തല ഏറൻപുരക്കൽ വീട്ടിൽ സൗരവ് (24)നെയാണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. .ഗുരുവായൂർ ,ടെംപിൾ ,പേരാമംഗലം ,ചാവക്കാട്,തൃശൂർ വെസ്റ്റ് ,കുന്നംകുളം ,തിരൂർ എന്നീ പോലീസ് സ്റ്റേഷനുകളിലായി ഭീഷണിപ്പെടുത്തൽ ,ദേഹോപദ്രവം ഏൽപ്പിക്കൽ ,കവർച്ച ,മോഷണം ,വഞ്ചന തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് സൗരവ് .

Above Pot

ഗുരുവായൂർ പോലീസ് ഇൻസ്പെക്ടർ സി .പ്രേമാനന്ദകൃഷ്ണൻ ,സബ്ബ് ഇൻസ്പെക്ടർമാരായ അനന്ദു ,ശ്രീകൃഷ്ണകുമാർ ,സിവിൽ പോലീസ് ഓഫീസർ വിനീത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്