കാൻസർ രോഗികൾക്ക് അമലയിൽ സൗജന്യവിഗ്ഗ് വിതരണം

തൃശൂർ : കാന്‍സര്‍ രോഗം മൂലം മുടി നഷ്ടപ്പെട്ട 72 പേര്‍ക്ക് അമല മെഡിക്കല്‍ കോളേജില്‍ വിഗ്ഗുകള്‍ വിതരണം ചെയ്തു. ചടങ്ങിന്‍റെ ഉദ്ഘാടനം ദേവമാതാ പ്രൊവിന്‍ഷ്യാള്‍ ഫാ. ഡോ. ജോസ് നന്തിക്കര നിര്‍വ്വഹിച്ചു. അമല ഡയറക്ടര്‍ ഫാ. ജൂലിയസ് അറയ്ക്കല്‍, ജോയിന്‍റ് ഡയറക്ടര്‍ ഫാ. ജെയ്സണ്‍ മുണ്ടൻമാണി, പാലിയേറ്റീവ് വിഭാഗത്തിലെ ഡോ. സുജോ വര്‍ഗ്ഗീസ്സ്, കേശദാനം കോ-ഓര്‍ഡിനേറ്റര്‍ പി. കെ. സെബാസ്റ്റ്യന്‍, ഹെയര്‍ ഡോണര്‍മാരായ ടി. കെ. പ്രശാല്‍, ഇസ്സ മരിയ ലിംഗ്സണ്‍, കൗണ്‍സിലിംഗ് വിഭാഗത്തിലെ ഹെന്ന എന്നിവര്‍ പ്രസംഗിച്ചു.

Above Pot

സ്തനാർബുദം ബാധിച്ച 30 രോഗികൾക്ക് നിറ്റഡ് നോകേഴ്സും സൗജന്യമായി വിതരണം ചെയ്തു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 250 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. കേശദാനം സ്നേഹദാനം ക്യാമ്പുകൾ സംഘടിപ്പിച്ച 30 സ്ഥാപനങ്ങളെയും മുടി മുറിച്ചു നൽകിയ 35 വ്യക്തികളെയും മീറ്റിങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു.

ഇതിനോടകം 1800 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി, ജോയിൻ്റ് ഡയക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി അറിയിച്ചു. 410 പുരുഷന്മാർ ഉൾപെടെ 3 വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിൻ്റെ വിവിധ മേഘലകളിൽ പ്രവർത്തിക്കുന്ന പതിനെണ്ണായിരം പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗ്ഗുകൾ കൊടുക്കുവാൻ കഴിഞ്ഞതെന്നും,

ഇതുവരെ ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞുവെന്നും ജോയിൻ്റ് ഡയറക്ടർ ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു. അമല ആശുപത്രിയിൽ മാത്രമല്ല മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തിൽ നിന്ന് വിഗ്ഗുകൾ സൗജന്യമായി നൽകുന്നുണ്ട്.