Post Header (woking) vadesheri

കാൻസർ, വൃക്ക രോഗികൾക്ക് ധന സഹായവുമായി ഹെൽത്ത്‌ കെയർ

Above Post Pazhidam (working)

ഗുരുവായൂർ: രണ്ട് ദശാബ്ദമായി ഗുരുവായൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആരോഗ്യ- ജീവകാരുണ്യ സംഘടനയായ ഹെൽത്ത് കെയർ ആൻഡ് സോഷ്യൽ വെൽഫെയർ അസോസിയേഷൻ സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കാൻസർ – വൃക്ക രോഗികൾക്ക് സഹായം നൽകുന്നു. അർഹരായവരെ കണ്ടെത്തി നിശ്ചിത തുക കൈമാറാനാണ് അസോസിയേഷൻ്റെ തീരുമാനം. ക്ലബ്ബിലെ അംഗങ്ങൾ നൽകിയ സഹായം കൊണ്ടാണ് “കരുതൽ സ്‌പർശം” എന്ന പുതിയ പദ്ധതി ആരംഭിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു

Ambiswami restaurant


കഴിഞ്ഞ 1500 ദിവസത്തോളമായി എല്ലാ ദിവസവും ഉച്ചഭക്ഷണം നൽകുന്ന ‘ഉച്ചക്ക് ഒരു പൊതിച്ചോർ’ പദ്ധതി നടന്നുവന്നിരുന്നു. എന്നാൽ മമ്മിയൂർ ക്ഷേത്രത്തിൽ ദിവസവും അന്നദാനം ആരംഭിച്ചതോടെ ക്ലബ്ബിൻ്റെ ഭക്ഷണം വാങ്ങാൻ എത്തുന്നവരിൽ അർഹരായവർ ഇല്ലാത്തതിനാൽ പദ്ധതി നിർത്തലാക്കുകയാണെന്നും, “കരുതൽ സ്‌പർശം” ആരംഭിക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.

വാർത്ത സമ്മേളനത്തിൽ  പ്രസിഡൻ്റ് പി മുരളീധരൻ, സെക്രട്ടറി ഷാജി കെ എം, വൈസ് പ്രസിഡൻ്റ് ഷംസുധീൻ പി എം, കൺവീനർ സുനിൽകുമാർ ഹെൽത്ത് കെയർ എക്സിക്യുട്ടീവ് അംഗം വി എൽ ഡൊമിനിക്ക് എന്നിവർ പങ്കെടുത്തു.

Second Paragraph  Rugmini (working)