Above Pot

ഗുരുവായൂർ ക്ഷേത്രത്തിൽ കനറാ ബാങ്കിന്റെ നെയ് വിളക്ക് ശനിയാഴ്‌ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ച് കനറാബാങ്ക് ജീവനക്കാരുടെ വിളക്കാഘോഷം ശനിയാഴ്ച സമ്പൂര്‍ണ്ണ നെയ്യ്‌വിളക്കായി ആഘോഷിയ്ക്കുമെന്ന് ബാങ്ക് ചീഫ് മാനേജര്‍ പി.ബി. ബിനു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ക്ഷേത്രത്തിനകത്ത് രാവിലേയും, ഉച്ചയ്ക്കുമായി നടക്കുന്ന വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്കും, രാത്രി 9-മണിയ്ക്ക് നടക്കുന്ന വിളക്കെഴുന്നെള്ളിപ്പിനും ദേവസ്വം ആനതറവാട്ടിലെ കൊമ്പന്‍ ശ്രീധരന്‍ ശ്രീഗുരുവായൂരപ്പന്റെ തങ്കതിടമ്പേറ്റും.

First Paragraph  728-90

Second Paragraph (saravana bhavan

വിഷ്ണു, ഗോപീകണ്ണന്‍ എന്നിവര്‍ പറ്റാനകളാകും. രാവിലത്തെ വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, പെരുവനം കുട്ടന്‍ മാരാരും, ഗുരുവായൂര്‍ ശശി മാരാരും നയിയ്ക്കുന്ന പഞ്ചാരിമേളവും, ഉച്ചകഴിഞ്ഞ് മൂന്നരയ്ക്കുള്ള പഞ്ചവാദ്യത്തോടേയുള്ള കാഴ്ച്ചശീവേലിയ്ക്ക്, പല്ലശ്ശന മുരളി മാരാരും, സംഘവും അവതരിപ്പിയ്ക്കുന്ന പഞ്ചവാദ്യവും അകമ്പടിയാകും.

ക്ഷേത്രത്തിനകത്ത് വൈകീട്ട് 5.30-മുതല്‍ 6.30-വരെ ഗുരുവായൂര്‍ മുരളിയും, സംഘവും അവതരിപ്പിയ്ക്കുന്ന സ്‌പെഷ്യല്‍ നാദസ്വരം, സന്ധ്യയ്ക്ക് ഭഗവതി ക്ഷേത്രാങ്കണത്തില്‍ മഞ്ചേരി ഹരിദാസും, ഗുരുവായൂര്‍ ശശി മാരാരും അവതരിപ്പിയ്ക്കുന്ന ഡബിള്‍ തായമ്പക എന്നിവയും വിളക്കാഘോഷത്തിന് മാറ്റുകൂട്ടും.

വിളക്കാഘോഷത്തിന്റെ ഭാഗമായി പുറത്ത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ 7-മണിയ്ക്ക് കനറാബാങ്ക് ചീഫ് മാനേജര്‍ പി.ബി. ബിനു ഭദ്രദീപം തെളിയ്ക്കുന്നതോടെ കലാപരിപാടികള്‍ക്കും തുടക്കമാകും. 7.30-ന് ഗുരുവായൂര്‍ ജ്യോതിദാസിന്റെ സോപാന സംഗീതം, 8.30-മുതല്‍ വൈകീട്ട് 5-മണിവരെ ബാങ്ക് ജീവനക്കാരും, കുടുംബാംഗങ്ങളും അവതരിപ്പിയ്ക്കുന്ന ശാസ്ത്രീയ സംഗീതം, ഭക്തിഗാനസുധ, മോഹിനിയാട്ടം, തിരുവാതിരക്കളി, ഭരതനാട്യം, ഉപകരണ സംഗീതം, ഭജന്‍സ് തുടങ്ങി വിവിധ കലാപരിപാടികളും ഉണ്ടായിരിയ്ക്കും.

തുടര്‍ന്ന് 6.30-മുതല്‍ 10-മണിവരെ കണ്ടാണശ്ശേരി മാക് അവതരിപ്പിയ്ക്കുന്ന ഭക്തിഗാനമേളയും ഉണ്ടായിരിയ്ക്കുമെന്ന് ബാങ്ക് വിളക്കാഘോഷ കമ്മറ്റി അംഗങ്ങളായ പി. വിനോദ്കുമാര്‍, ജി. രാജേഷ്, എന്‍.എസ്. ഭാസ്‌ക്കരന്‍, കെ. കവിത, അരുണ്‍ അശോക്, വി.ജി. ശശി എന്നിവര്‍ അറിയിച്ചു.