സി എൻ ബാലകൃഷ്ണന്റെ ചരമ വാർഷികം ആചരിച്ചു.
ഗുരുവായൂർ : ദീർഘകാലം തൃശൂർ ഡി സി സി പ്രസിഡണ്ടും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായിരുന്ന സി .എൻ ബാലകൃഷ്ണൻ്റെ ആറാം ചരമവാർഷികം ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു. . മുൻ ബ്ലോക്ക് പ്രസിഡണ്ട് ആർ രവികുമാർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.
ചാവക്കാട് ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റ് സി എ ഗോപ പ്രതാപൻ, ബ്ലോക്ക് ഭാരവാഹികളായ എം.ബി സുധീർ, പി.കെ രാജേഷ് ബാബു, കെ.ജെ ചാക്കോ, എം.എസ് ശിവദാസ് , പി ലോഹിതാക്ഷൻ, ശിവൻ പാലിയത്ത്, എച്ച് എം നൗഫൽ, ആർ കെ നൗഷാദ്, അഡ്വ തേർളി അശോകൻ, സക്കീർ കരിക്കയിൽ, അൻവർ ഒരുമനയൂർ, പി.എം എ ജലീൽ, വിജയകുമാർ അകമ്പടി , മഹിളാ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡണ്ട് രേണുക ശങ്കർ, ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് ഓ കെ ആർ മണികണ്ഠൻ, വി.കെ ജയരാജ് എന്നിവർ പ്രസംഗിച്ചു.