
സി എച്ച് റഷീദിന്റെ നിയോജകമണ്ഡല പര്യടനം തുടങ്ങി.

ഗുരുവായൂർ : ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥി സി എച്ച് റഷീദിൻ്റെ നിയോജക മണ്ഡലം പര്യടന പരിപാടിക്ക് വടക്കേക്കാട് തുടക്കം കുറിച്ചു അഞ്ഞൂരിൽ വെച്ച് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്‌ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് മണ്ഡലം യു ഡി എഫ് ചെയർമാൻ എൻ. എം. കെ നബീൽ അധ്യക്ഷത വഹിച്ചു.

കേരളത്തിൽ സിപിഎം-ബിജെപി അന്തർധാര സജീവമാണെന്നും ഗുരുവായൂരിൽ അന്തർധാര ശക്തമായി നിലനിൽക്കുകയാണെന്നും അബ്ദുൾ റഹിമാൻ കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് സി. എ. മുഹമ്മദ് റഷീദ്, ഡിസിസി ജനറൽ സെക്രട്ടറി ടി. എസ്. അജിത്ത്, വി. കെ. ഫസലുൽ അലി, കെ. വി. ഷാനവാസ്, ഉമ്മർ മുക്കണ്ടത്ത്, സലാം മന്നലാംകുന്ന്, സി.എ ജാഫർ സാദിക്ക്, ഒ. എം. മുഹമ്മദലി, അജയ്കുമാർ വൈലേരി ജില്ല പഞ്ചായത്ത് മെമ്പർ ഷംസീറ അഷ്റഫ്,

പഞ്ചായത്ത് പ്രസിഡന്റ് ജിൽസി ബാബു, സി. കെ ജമാൽ എന്നിവർ സംസാരിച്ചു. തുടർന്ന് വൈലത്തൂർ, അണ്ടിക്കോട്ടിൽ കടവ്, നായരങ്ങാടി, ഞമനെങ്ങട്, വട്ടംപാടം, കൊമ്പത്തയിൽ പടി, മണികണ്ടേശ്വരം, കൊച്ചന്നൂർ, ചൂതംകുളം എന്നിവിടങ്ങളിൽ പര്യടനം നടത്തി വടക്കേകാട് സെന്ററിൽ സമാപിച്ചു.

സമാപന സമ്മേളനം യൂത്ത് ലീഗ് ജില്ല പ്രസിഡന്റ് എ. എം. സനൗഫൽ ഉദ്ഘാടനം ചെയ്തു. കെ. വി. സത്താർ, ആർ. വി.കബീർ ഫൈസി,അസീസ് മന്ദലാം കുന്ന്, ശ്രീനിവാസൻ പൂക്കോട് എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.

