
ഗുരുവായൂർ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദ് പത്രിക സമർപ്പിച്ചു

ചാവക്കാട് : ഗുരുവായൂർ യു ഡി എഫ് സ്ഥാനാർഥി സി എച്ച് റഷീദ് നാമ നിർദേശപത്രിക സമർപ്പിച്ചു. ചാവക്കാട് താലൂക്ക് ഓഫീസിൽ ഭരണാധികാരി ചാവക്കാട് താലൂക് തഹസീൽദാർ സംഗീത് ടി ആർ മുമ്പാകെ യാണ് റഷീദ് നാമ നിർദേശ പത്രിക സമർപ്പിച്ചത്. ഗുരുവായൂർ നിയോജകമണ്ഡലം ഐക്യ ജനാധിപത്യമുന്നണി സെട്രൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിൽ നിന്നും യു ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കൊപ്പവും പ്രകടനമായാണ് സി എച്ച് റഷീദ് പത്രിക സമർപ്പണത്തിനെത്തിയത് നൂറുകണക്കിനു നേതാക്കളും പ്രവർത്തകരും പ്രകടനത്തിൽ പങ്കെടുത്തു.

കെ പി സി സി ജനറൽ സെക്രട്ടറി ഒ അബ്ദുൽ റഹിമാൻ കുട്ടി ഡി സി സി ജനറൽ സെക്രട്ടറി സി എ ഗോപ പ്രതാപൻ, മുസിലീം ലീഗ് ത്യശൂർ ജില്ല (ട്രഷറർ ആർ വി അബ്ദുൽ റഹീം, കേരള കോൺഗ്രസ് (ജോസഫ്) നിയോജകമണം പ്രസിഡൻ്റ് തോമസ് ചിറമ്മൽ എന്നിവരും പത്രിക സമർപ്പണ സമയം സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഒ അബ്ദുറഹ്മാൻ കുട്ടി, സി എ മുഹമ്മദ് റഷീദ്, സി എ ഗോപ പ്രതാപൻ, ആർ വി അബ്ദുൽ റഹീം, ആർ പി ബഷീർ, ഷാനവാസ് തിരുവത്ര,


അഡ്വ ടി എസ് അജിത്, അസ്ഖർ അലിതങ്ങൾ, അഡ്വ വി എം മുഹമ്മദ് ഗസ്സാലി, പി വി ഉമ്മർ കുഞ്ഞി, എം വി ഷെക്കീർ, സി അഷ്റഫ്, കെ കെ ഹംസക്കുട്ടി, ഉമ്മർ മുക്കണ്ടത്ത്, ജലീൽ വലിയകത്ത്, അരവിന്ദൻ പല്ലത്ത്, വി കെ ഫസലുൽ അലി, എൻ എം കെ നബീൽ, സുബൈർ തങ്ങൾ, നൗഷാദ് തെരുവത്ത്, ശ്രീഷ്മ ബാബുരാജ്, അഡ്വ ഷംസീറ അഷ്റഫ്, വി എം മനാഫ്, പി എം താഹ,ഹസ്സൻ തളികശ്ശേരി ആർ പി ബഷീർ, സി മുഹമ്മദലി, സലാം അകലാട്, ടി കെ ഉസ്മാൻ, എ | എച്ച് സൈനുൽ ആബ്ദീൻ, സൂരേന്ദ്രമരക്കാൻ തോമസ് ചിറമ്മൽ നൗഷാദ് തെക്കും പുറം എന്നിവർ പത്രിക സമർപ്പണ പ്രകടനത്തിനു നേത്യത്വം നൽകി

ചാവക്കാട് ഗുരുവായൂർ നിയോജകമണ്ഡലം ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കെപിസിസി ജനറൽ സെക്രട്ടറി ഒ. അബ്ദുൾ റഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ ആർ വി. അബ്ദു റഹീം അധ്യക്ഷത വഹിച്ചു സി എ ഗോപ പ്രതാപൻ, അഡ്വ ടി എസ് അജിത്ത്, കെ വി ഷാനവാസ്,ആർ. പി. ബഷീർ ഉമ്മർ മുക്കണ്ടത്ത്, തോമസ് ചിറമ്മൽ, കെ.കെ ഹംസക്കുട്ടി, പി.വി ഉമ്മർകുഞ്ഞി.എം. വി ഷെക്കീർ ജലീൽ വലിയകത്ത്. അരവിന്ദൻ പല്ലത്ത്, വി കെ ഫസലുൽ അലി, തോമസ് ചിറമ്മൽ ആർ. രവികുമാർ, പി കെ. ജമാലുദ്ധീൻ അജിതൻ മച്ചിങ്ങൽ, സൈനുൽ ആബിദ്, തുടങ്ങിയവർ സംസാരിച്ചു
സ്ഥാനാർഥി
