
സി എച്ച് റഷീദ് വോട്ട് തേടി ചാവക്കാട് കോടതിയിൽ.

ചാവക്കാട് : യുഡിഎഫ് സ്ഥാനാർഥി സി എച്ച് റഷീദ് ചാവക്കാട് കോടതിയിൽ വോട്ട് അഭ്യർത്ഥിച്ചു പ്രചരണം നടത്തി. ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസ് ചാവക്കാട് കോർട്ട് യൂണിറ്റ് പ്രസിഡന്റ് അഡ്വ തേർളി അശോകൻ ഷോൾ അണിയിച്ചു സ്വീകരിച്ചു .

അഭിഭാഷകരായ ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ടി എസ് അജിത് , സമദ് , കെ പി ബാക്കർ , ഫരീദാബാനു, അനീഷ ശങ്കർ , ജോബി ഡേവിഡ് , സി വി വിജയൻ , അഹമദ് ഷിബിൻ , മുഹമ്മദ് നാസിഫ് ക്ലർക്ക്മാരായ വിജീഷ് , സുധീർ എന്നിവർ പ്രചരണത്തിന് നേതൃത്വം വഹിച്ചു

