Post Header (woking) vadesheri

സി സി മുകുന്ദന്‍ സിപിഐയില്‍ നിന്ന് രാജിവെച്ചു, നാട്ടികയിൽ മത്സരിക്കും

Above Post Pazhidam (working)

തൃപ്രയാർ : നാട്ടികയിലെ എംഎല്‍എ സി സി മുകുന്ദൻ സിപിഐ മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിവെച്ചു. നാട്ടികയിൽ സ്വതന്ത്രനായി മത്സരിക്കും. മറ്റു പാർട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സിപിഐയിൽ നിരവധി പേർ പിന്തുണ അറിയിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

Arya bhavan inner

നാട്ടികയിലെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ഗീതാ ഗോപിക്കെതിരെ സി സി മുകുന്ദന്‍ വീണ്ടും ആരോപണം ഉന്നയിച്ചു. മകൾക്ക് 225 പവൻ വിവാഹ സമ്മാനമായി നൽകിയത് നാട്ടികയിൽ നിന്ന് പണം പിരിച്ചാണെന്നും പണം തിരികെ കൊടുത്തില്ലയെന്നും ആരോപണം ഉന്നയിച്ചത്. പണം കൊടുത്തവർ പരാതിയുമായി സമീപിച്ചുവെന്നും ബിനോയ് വിശ്വത്തിന്റെ ഉറപ്പിൽ വിശ്വാസമില്ലയെന്നും അദ്ദേഹം പറഞ്ഞു.

Second Paragraph  Sarovaram(working)

നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെന്നാണ് സി സി മുകുന്ദന്‍ ആരോപിച്ചതിന് പിന്നാലെ സിപിഐയില്‍ വിമർശനം ഉയർന്നിരുന്നു. സാമ്പത്തിക സ്വാധീനമാണ് ഗീതാ ഗോപിക്ക് സീറ്റ് നല്‍കിയതിന് കാരണമെന്നും പാര്‍ട്ടിക്ക് പണം പിരിച്ചു നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ടാണ് തന്നെ തഴഞ്ഞതെന്നും സി സി മുകുന്ദന്‍ ആരോപിച്ചിരുന്നു. പാര്‍ട്ടി സീറ്റ് നല്‍കിയില്ലെങ്കിലും മത്സരിക്കുമെന്ന് സി സി മുകുന്ദന്‍ വെല്ലുവിളിച്ചിരുന്നു.

Third paragraph Saravan bhavan

വ്യത്യസ്ഥ പാർട്ടി യാണ് തങ്ങളുടേതെന്ന മേനി നടിച്ചിരുന്ന സി പി ഐ ക്ക് സി സി മുകുന്ദന്റെ തുറന്നു പറച്ചിൽ ഏറെ ആഘാതം സൃഷ്ടിച്ചിരുന്നു.

First Paragraph Jitesh panikar (working)

അതെ സമയം മുകുന്ദനുമായി കെപിസിസി സെക്രട്ടറി ജോസ് വള്ളൂർ ചർച്ച നടത്തി.  നാട്ടികയിലെ എംഎൽഎ ഓഫീസിലെത്തിയാണ് ജോസ് കൂടിക്കാഴ്‌ച നടത്തിയത്. കെ.സി വേണുഗോപാലും രമേശ് ചെന്നിത്തലയും മുകുന്ദനുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച.

തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനെ പരിഗണിക്കുന്നത്. ഒല്ലൂരിൽ മന്ത്രി കെ.രാജനും, കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽ കുമാറും, കയ്‌പമംഗലത്ത് കെ.കെ വത്സരാജും മത്സരിക്കും.