
സി. അബൂബക്കറിനെ അനുസ്മരിച്ചു

ചാവക്കാട് : മുൻ കെപിസിസി മെമ്പറും മത്സ്യത്തൊഴിലാളി കോൺഗ്രസ്സ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന സി. അബൂബക്കറുടെ നിര്യാണത്തിൽ, കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചങ്ങാടി സെന്ററിൽ സർവകക്ഷി അനുസ്മരണ യോഗം നടത്തി .

ഗുരുവായൂർ എംഎൽഎ എൻ. കെ. അക്ബർ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ അനുശോചന പ്രമേയം അവതരിപ്പിച്ചു.
ഒരു ജനസേവകനായി ജീവിതം മുഴുവൻ സമർപ്പിച്ച അദ്ദേഹം, മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾക്കായി ശക്തമായി പോരാടിയ നേതാവായിരുന്നു. രാഷ്ട്രീയ സത്യസന്ധതയിലും സേവന മനോഭാവത്തിലും ഉദാത്തമായ ഒരു മാതൃകയായി അദ്ദേഹം എന്നും ശ്രദ്ധിക്കപ്പെട്ടിരുന്നു. നേതാവെന്ന നിലയിലും, സഹോദരനെന്ന നിലയിലും, സുഹൃത്തെന്ന നിലയിലും ഏവർക്കും പ്രിയങ്കരനായിരുന്നു എന്ന് വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ അഭിപ്രായപ്പെട്ടു.

കെപിസിസി വർക്കിംഗ് പ്രസിഡൻ്റ് ടി. എൻ. പ്രതാപൻ , മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻ്റ് സി. എച്ച്. റഷീദ്, മുൻ ഡിസിസി പ്രസിഡൻ്റ് ഒ. അബ്ദുൽറഹിമാൻ കുട്ടി, കെ. വി. അഷറഫ്, അഡ്വ. മുഹമ്മദ് ബഷീർ, തോമസ് ചിറമ്മൽ, സി. കെ. രാധാകൃഷ്ണൻ, സുനിൽ കാരയിൽ, സാലിഹ് തങ്ങൾ, കാദർ ചക്കര, അരവിന്ദൻ പല്ലത്ത്, അഡ്വ. ടി. എസ്. അജിത്, സി. എ. ഗോപപ്രതാപൻ, കെ. ഡി. വീരമണി, സുരേന്ദ്രൻ മരക്കാൻ, കെ. വി. ഷാനവാസ്, ഉമ്മർകുഞ്ഞി, പി. എം. മുജീബ്, സുബൈർ തങ്ങൾ, കെ. നവാസ് തുടങ്ങിയവർ സംസാരിച്ചു