ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് പറഞ്ഞു തട്ടിപ്പ് , പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു
ഗുരുവായൂർ : ബിസിനസ്സിൽ പങ്കാളി ആക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത ആളെ പോലീസ് അറസ്റ്റ് ചെയ്തു . ബാംഗ്ലൂരിൽ നടത്തുന്ന ഇൻ്റീരിയൽ ഡെക്കറേഷൻ ബിസിനസ്സിൽ പാർട്ണർ ആക്കാമെന്നും ലാഭം തരാമെന്നും പറഞ്ഞ് രണ്ടര ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച ചാവക്കാട് പേരകം ഹരിദാസ് നഗറിൽ താമസക്കാരനായ കോനാരത്ത് വീട്ടിൽ ഷംസുദ്ദീൻ മകൻ ഷൈനോജ് എന്ന ഷിനോജി 41 നെ ആണ് ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തത് .
ഗുരുവായൂർ കരക്കാട് സ്വദേശിയുടെ പരാതിയിലാണ് പോലീസ് അറസ്റ്റ് അന്വേഷണ സംഘത്തിൽ ടെമ്പിൾ സ്റ്റേഷൻ ഇൻസ്പെക്ടർ സി .പ്രേമാനന്ദ കൃഷ്ണൻ , എസ് ഐമാരായ സുബ്രഹ്മണ്യൻ , ഗിരി , എ.എസ്.ഐ സാബു , പോലീസുകാരായ സുധാകരൻ , ഗിരീഷ് , ബാസ്റ്റിൻ സിങ്ങ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . സമാന രീതിയിൽ വേറെയും ആളുകളെ ഇയാൾ കബളിപ്പിച്ചിട്ടുള്ളതായി സംശയിക്കുന്നുണ്ട് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു