Header 1 vadesheri (working)

ബസിനടിയിലേക്ക് വീണ് ബൈക് യാത്രികൻ മരിച്ചു.

Above Post Pazhidam (working)

ഗുരുവായൂർ : നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് തെന്നി വീണ് യുവാവിന് ദാരുണാന്ത്യം. പുവ്വത്തൂര്‍ രായംമരയ്ക്കാര്‍ വീട്ടില്‍ അബ്ദുമോന്റെ മകന്‍ മുഹമ്മദ് സഫറാണ് (18) മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം.

First Paragraph Rugmini Regency (working)

പുവ്വത്തൂര്‍ പറപ്പൂര്‍ റോഡിലെ തിരിവില്‍ അമിത വേഗതയിലെത്തിയ സഫര്‍ നിയന്ത്രണം വിട്ട് ബൈക്കില്‍ നിന്ന് ബസ്സിനടിയിലേക്ക് വിഴുകയായിരുന്നു. ബസിന്റെ പിൻചക്രം തലയിൽ കൂടി കയറിയിറങ്ങിയ സഫർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. പാവറട്ടി പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു

Second Paragraph  Amabdi Hadicrafts (working)