Post Header (woking) vadesheri

ബസ്സിലെ പോക്കറ്റടി, രണ്ടു പേർ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ :ബസ്സിൽ പോക്കറ്റടി നടത്തിയ രണ്ട് പേർ അറസ്റ്റിൽ. ചാവക്കാട്-മുല്ലശ്ശേരി- തൃശ്ശൂർ റൂട്ടിലോടുന്ന കൃഷ്ണ ബസ്സിൽ പോക്കറ്റടി നടത്തിയ മലപ്പുറം വെളിയങ്കോട് സ്വദേശിയായ ഇടശ്ശേരി ഫറൂക്ക് 41 .പാലപ്പെട്ടി സ്വദേശി തണ്ണിതുറക്കൽ ഹനീഫ 45  എന്നിവരേയാണ്’ പാവറട്ടി എസ്.ഐ. ഉണ്ണികൃഷ്ണനും സംഘവും അറസ്റ്റ് ചെയ്തത്.

Ambiswami restaurant

ശനി വൈകീട്ട് 06.00 മണിയ്ക്ക് ബസ്സിൽ യാത്ര ചെയ്യവേ, വെങ്കിടങ് സ്വദേശിയെ പ്രതികൾപോക്കറ്റടിച്ചു  സംഭവം ബസ്സിലെ CCTV യിൽ പതിയുകയുമായിരുന്നു. പ്രതികൾ തിരൂർ,ചങ്ങരംകുളം,കുന്ദംകുളം, ചാവക്കാട് എന്നീ പോലീസ് സ്റ്റേഷനുകളിൽ മോഷണം,തട്ടിപ്പ് കേസുകളിൽ ഉൾപ്പെട്ടവരാണ്. അന്വഷണ സംഘത്തിൽ ഗ്രേഡ്.എ.എസ്.ഐ.മാരായ സുരേഷ്,നന്ദകുമാർ.എസ്.സി.പി.ഒ അനീഷ്‌നാഥ്‌, സി.പി.ഒ ഫിറോസ് എന്നിവരും ഉണ്ടായിരുന്നു.