
ബമ്പർ അടിച്ചത് കോട്ടയത്ത് വിറ്റ ടിക്കറ്റിന്.

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്‌മസ് -പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ് നടന്നു. XC 138455 എന്ന നമ്പരിനാണ് ഒന്നാം സമ്മാനം.

20 കോടി രൂപയാണ് ഒന്നാംസമ്മാനത്തുക.
കോട്ടയം കാഞ്ഞിരപ്പള്ളിയിലെ ന്യൂ ലക്കി സെന്ററിലെ സുധീക് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം. 138455 നമ്പറിൽ XA, XB, XD, XE, XG, XH, XJ, XK, XL സീരീസുകളിലുള്ള ടിക്കറ്റുകളുള്ള ഒമ്പത് പേർക്ക് 1 ലക്ഷം രൂപ സമ്മാനമായി ലഭിക്കും.

രണ്ടാം സമ്മാനമായി ഒരു കോടി രൂപവീതം 20 പേർക്ക് നൽകും. 54,08,880 ടിക്കറ്റുകളാണ് ആകെ വിറ്റത്.
തിരുവനന്തപുരത്തെ ഗോർഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് ബംപർ നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിൽ

ഫലം ലഭ്യമാകും.
രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം 20
രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം 20 പേർക്ക്) – XB 182497, XC362518, XD 286844, XK 489087, XK 464575, ΧΑ 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XJ 361121, XC 312872, XC 203258, XJ 474940, XV 359237, ΧΑ 528505, XK 136517, ΧΕ 130140.
