Header 1 vadesheri (working)

ബുള്ളറ്റ് മോഷ്ടിച്ച രണ്ടു പേർ അറസ്റ്റിൽ.

Above Post Pazhidam (working)

ഗുരുവായൂർ : വീട്ടുമുറ്റത്തു പാർക്ക് ചെയ്തിരുന്ന ബുള്ളറ്റ് രാത്രി മോഷണം ചെയ്ത കേസിൽ രണ്ടു പേരെ ഗുരുവായൂർ ഇൻസ്‌പെക്ടർ സി .പ്രേമാനന്ദകൃഷ്ണന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു .മല്ലാട് സ്വദേശിയും നിരവധി മോഷണ കേസുകളിൽ പ്രതിയുമായ പുതുവീട്ടിൽ മനാഫ് 45 ,കൊടുങ്ങല്ലൂർ കോട്ടപ്പുറം മുസിരിസ് പാർക്കിനടുത്തു താമസിക്കുന്ന ഇടപ്പള്ളി വീട്ടിൽ മാഹിൽ 22 എന്നിവരെയാണ് സബ് ഇൻസ്‌പെക്ടർ ശരത് സോമനും സംഘവും അറസ്റ്റ് ചെയ്തത്‌ .

First Paragraph Rugmini Regency (working)

കഴിഞ്ഞ നാലാം തീയ്യതി പുലർച്ചെ ആണ് കേസിനാസ്പദമായ സംഭവം ഉണ്ടായതു . പേരകം സ്വദേശിയായ തൈക്കാട്ടിൽ നിഖിലിന്റെ വീട്ടു മുറ്റത്തു മൂന്നാം തീയ്യതി രാത്രി പാർക്ക് ചെയ്തു വെച്ച ബുള്ളറ്റ് ആണ് മോഷ്ടിച്ചത് . ഗുരുവായൂർ അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ടി എസ് .സിനോജിന്റെ നിർദേശത്താൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മനാഫിനെ വടക്കേകാട് നിന്നും മാഹിലിനെ കൊടുങ്ങല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത് .

ഗുരുവായൂർ സ്റ്റേഷനിലെ മറ്റൊരു ബുള്ളറ്റ് മോഷണ കേസിൽ ഉൾപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന മാഹിലും വടക്കേകാട് ,ചാവക്കാട് സ്റ്റേഷനിലെ ക്ഷേത്ര മോഷണ കേസുകളിലും മറ്റും ഉൾപ്പെട്ടു ജയിലിൽ കഴിഞ്ഞിരുന്ന മനാഫും ജയിലിലെ പരിചയം വെച്ചാണ് ഒന്നിച്ചു മോഷണത്തിന് ഇറങ്ങിയത് .പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ സബ് ഇൻസ്‌പെക്ടർമാരായ സന്തോഷ് .ടി എ ,നന്ദൻ കെ എം ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉദയകുമാർ .കെ പി ,കൃഷ്ണപ്രസാദ്‌ ,സുമേഷ് വി പി സിവിൽ പോലീസ് ഓഫീസർമാരായ അമൽദേവ് എ എം ,ജിഫിൻ ജെ .,അനസ് എന്നിവരാണ് മറ്റ് അംഗങ്ങൾ .കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു .

Second Paragraph  Amabdi Hadicrafts (working)