നിലമ്പൂരിലെ ദുരിത ബാധിതർക്ക് ബ്രദേഴ്‌സ് ക്ലബ് ഒന്നര ലക്ഷം രൂപയുടെ വസ്തുക്കൾ നൽകി

">

ഗുരുവായൂർ : ബ്രദേഴ്സ് ക്ലബ്ബ് തിരുവെങ്കിടത്തിന്റെ നേതൃത്വത്തിൽ നിലമ്പൂരിനടുത്ത് കവളപ്പാറ, പാതാർ എന്നിവിടങ്ങളിൽ ഉരുൾപൊട്ടൽ മൂലം നാശനഷ്ടങ്ങൾ അനുഭവിക്കേണ്ടി വന്ന നൂറോളം കുടുംബങ്ങൾക്ക് ഒന്നരലക്ഷം രൂപയുടെ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുത്തു. അരി, പഞ്ചസാര, തുടങ്ങി പലവ്യഞ്ജന സാധനങ്ങൾ ,പുതപ്പ് ,ബെഡ്ഷീറ്റ്, നൈറ്റി, പ്ലാസ്റ്റിക് ബക്കറ്റ്, അലുമിനിയ പാത്രങ്ങൾ, വാട്ടർബോട്ടിൽ എന്നിവ പാതാർ ജി.യു.പി.സ്കൂളിലെ ക്യാമ്പിലും കവളപ്പാറ ദുരന്തഭ്രമിയിലെ വീട്ടുകാരെ നേരിട്ട് കണ്ടെത്തിയും കിറ്റുകൾ ഏല്പിച്ചു കൊടുത്തു. ക്ലബ്ബ് പ്രസിഡണ്ട് ചന്ദ്രൻ ചങ്കത്ത്, സെക്രട്ടറി രവി കുമാർ കാഞ്ഞുള്ളി ,തട്ടകം ഓണാഘോഷ കമ്മിറ്റി ചെയർമാൻ പി.ഐ ലാസർ മാസ്റ്റർ ,കൗൺസിലർമാരായ ശ്രീദേവി ബാലൻ, പ്രസാദ് പൊന്ന രാശ്ശേരി മേഴ്സി ജോയ്, പ്രഭാകരൻ മണ്ണൂർ, ജോയ് തോമസ്, ബാലകൃഷ്ണൻ . വി. ,മുരളി അകമ്പടി, ഷൺമുഖൻ തെച്ചിയിൽ, ഹരിദാസ് പാഴൂർ, രാമചന്ദ്രൻ .ഐ.പി .മിഘ്നേഷ് എന്നിവർ നേതൃത്ത്വം നൽകി.

buy and sell new

Leave a Reply

Your email address will not be published. Required fields are marked *

Sponsors