ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി
ഗുരുവായൂർ : വിവാഹത്തിന് വേണ്ടി ബുക്ക് ചെയ്ത ദേവസ്വത്തിന്റെ ഹാൾ മറ്റൊരു പാർട്ടിക്ക് നൽകിയെന്ന് പരാതി .ഗുരുവായൂർ ദേവസ്വത്തിന്റെ പൂന്താനം ഓഡിറ്റോറിയത്തിലെ അമ്പാടി ഹാൾ ആണ് ബുക്ക് ചെയ്ത ആൾക്ക് നൽകാതെ മറ്റൊരു പാർട്ടിക്ക് നൽകിയത് . സമുദായനേതാവായും ചാവക്കാട് ബാറിലെ അഭിഭാഷകനുമായ രാജഗോപാലിന്റെ മകളുടെ വിവാഹം ഞായറഴ്ച പൂന്താനം ആഡിറ്റോറിയത്തിൽ വെച്ച് നടന്നു . വിവാഹ സദ്യ നടത്താൻ താഴെയുള്ള വൃന്ദാവൻ ഹാളും , മുകൾ നിലയിലെ അമ്പാടി ഹാളും ഇവർ നേരത്തെ തന്നെ ബുക്ക് ചെയ്തിരുന്നു .
രാവിലെ ക്ഷേത്ര നടയിലെ കെട്ട് കഴിഞ്ഞ് സദ്യ നല്കാൻ നോക്കുമ്പോഴാണ് മറ്റൊരു പാർട്ടിക്ക് ഹാൾ നൽകിയ വിവരം ഇവർ അറിയുന്നത് . 1500 പേർക്കുള്ള സദ്യ നടത്തേണ്ടതിനാൽ ആണ് ഇവർ ഭക്ഷണം നൽകാനായി രണ്ട് ഹാളും ബുക്ക് ചെയ്തത് . ഇവരുടെ ബുക്കിങ് ഉള്ളപ്പോൾ തന്നെയാണ് ഇതിന്റെ ചുമതലയുള്ള മാനേജർ മറ്റൊരു പാർട്ടിക്ക് നല്കിയതത്രെ . ഇത് സംബന്ധിച്ച് ദേവസ്വത്തിന് പരാതി നൽകുമെന്ന് അഭിഭാഷകനുമായി ബന്ധപ്പെട്ടവർ അറിയിച്ചു ,
കൗസ്തുഭം മാനേജർക്കാണ് പൂന്താനം ഹാളിന്റെ കൂടി ചുമതല , ഇത്തരം ഇടപാടുകൾ ഒക്കെ ഇവിടെ പതിവാണ് എന്നാണ് കൗസ്തുഭത്തിലെ ജീവനക്കാരിലെ ചിലർ നൽകുന്ന സൂചന .സാമ്പത്തിക നേട്ടമില്ലാതെ ഇത്തരം വഴി വിട്ട നടപടികൾ ചെയ്യാൻ മുതിരുമോ എന്ന ചോദ്യമാണ് ഉയരുന്നത്