Header 1 vadesheri (working)

ബോൺ നതാലേ ഘോഷയാത്രയും, ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സെന്റ്‌ ആന്റണീസ് ദേവാലയത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ്സ് ആഘോഷങ്ങളുടെ ഭാഗമായി നൂറുകണക്കിന് സാന്താക്ളോസുമാരും, അലങ്കരിച്ച പുൽക്കൂടും, പ്ലോട്ടുകളും, പാരമ്പര്യ ക്രിസ്തീയ വേഷം ധരിച്ച അമ്മമാരും അണിനിരന്ന ബോൺ നതാലേ ഘോഷയാത്രയും ഫ്ലേഷ്‌മോബും സംഘടിപ്പിച്ചു. ഗുരുവായൂർ സർക്കിൾ ഇൻസ്‌പെക്ടർ മനോജ് കുമാർ ഘോഷയാത്ര ഫ്ളാഗ്ഓഫ് ചെയ്തു

First Paragraph Rugmini Regency (working)

Second Paragraph  Amabdi Hadicrafts (working)

സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു ഗുരുവായൂർ മുൻസിപ്പൽ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. വികാരി ഫാദർ പ്രിന്റോ കുളങ്ങര അധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ ബാബുരാജൻ ഒ.സി, ലോറൻസ് നീലങ്കാവിൽ, പ്രിൻസൻ തരകൻ, കേന്ദ്രസമിതി കൺവീനർ പി ഐ ലാസർ മാസ്റ്റർ, സെക്രട്ടറി ജോഷിമോഹൻ എന്നിവർ നേതൃത്വം നൽകി.