Header 1

ശരീര സൗന്ദര്യ മത്സരം, ശ്രീകൃഷ്ണ ചാമ്പ്യൻമാർ

ഗുരുവായൂർ : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ശരീരസൗന്ദര്യമത്സരത്തിൽ ശ്രീകൃഷ്ണ കോളേജ് ഗുരുവായൂർ തുടർച്ചയായി അഞ്ചാം തവണയും ചാമ്പ്യൻമാർ…
ഫെബ്രുവരി 18 ന് ശ്രീകൃഷ്ണ കോളേജിൽ നടന്ന കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി മത്സരത്തിന് Mr. വേൾഡ് Mr. യൂണിവേഴ്സ് ശ്രീ മുസാദിഖ് മൂസ ഉദ്ഘാടന ചടങ്ങിന്റെ മുഖ്യ അഥിതി ആയി പങ്കെടുത്തു. തുടർച്ചയായി അഞ്ചാം തവണയാണ് ശ്രീകൃഷ്ണ കോളേജ് ചാമ്പ്യൻ പട്ടം കരസ്തമാക്കിയത്. എട്ടു ഭാര വിഭാഗങ്ങളിൽ അഞ്ചു സ്വർണ്ണവും ( മുഹമ്മദ് സാബിഖ് 60KG, മുഹമ്മദ് സഹൽ 80Kg, ശ്രീറാം. ആർ 85Kg, മുഹമ്മദ്‌ മുർഷിദ് 90Kg, ഷാനിഫ്. ടി. കെ 90+ kg) ഒരു വെള്ളിയും ( മുഹമ്മദ്‌ ഫാസിൽ 90kg) രണ്ടു
വെങ്ങലവും ( ആശിർവാദ് 65kg, ഹരികൃഷ്ണൻ 70kg) നേടി. Mr. കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ചാമ്പ്യൻ ഓഫ് ചാമ്പ്യൻ ആയി ശ്രീകൃഷ്ണ കോളേജിന്റെ ശ്രീറാം. ആർ തിരഞ്ഞെടുക്കപ്പെട്ടു.

Above Pot

വിജയികൾക്ക് കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗം മേധാവി Dr. സക്കീർ ഹുസൈൻ. വി. പി, അർജുന അവാർഡ് ജേതാവ് ടി. വി. പോളി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡെപ്യൂട്ടി ഡയറക്ടർ ബിപിൻ. ജി, സെനെറ്റ് മെമ്പർ. കെ ജയകുമാർ ഡോ . ബ്രിനേഷ് എന്നിവർ സമ്മാനദാന ചടങ്ങിൽ അതിഥികളായി പങ്കെടുത്തു ചടങ്ങിന് ഡോ .ടി. നിശാന്ത് സ്വാഗതവും ഡോ . സുധ. ഇ. കെ അധ്യക്ഷതയും വഹിച്ചു.

കായിക വിഭാഗം മേധാവി ഡോ . ഹരിദയാൽ. കെ. എസ്സ് നന്ദി പ്രകാശിപ്പിച്ചു. ശ്രീ സങ്കരാചര്യ കാലടി യൂണിവേഴ്സിറ്റിയിൽ മാർച്ച്‌ 7,8,9 തീയതികളിൽ നടക്കുന്ന ഓൾ ഇന്ത്യ ഇന്റർ യൂണിവേഴ്സിറ്റി മാസരങ്ങൾക്കുള്ള എട്ടു അംഗ ടീമിൽ ശ്രീകൃഷ്ണയുടെ 6 താരങ്ങൾ തിരഞ്ഞെടുക്കപ്പെട്ടു.