Post Header (woking) vadesheri

അതിമാരകമായ ബ്ലൂ എക്‌സ്റ്റസി ഗുളികകളും എംഡിഎംഎയുമായി യുവാവ് പിടിയില്‍.

Above Post Pazhidam (working)

തൃശ്ശൂര്‍: പൊലീസ് പരിശോധനയില്‍ ബ്ലൂ എക്‌സ്റ്റസി ഗുളികകളും എംഡിഎംഎയുമായി യുവാവ് പിടിയില്‍. കുതിരാനില്‍ നടത്തിയ പരിശോധനയില്‍ പൂത്തോള്‍ സ്വദേശി വിഷ്ണുവിനെയാണ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ പിടികൂടിയത്. ബംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗ്ഗമാണ് വിഷ്ണു മയക്കുമരുന്ന് തൃശ്ശൂരില്‍ എത്തിച്ചത്.

Ambiswami restaurant

കുതിരാന്‍ ഭാഗത്ത് ബസ്സിറങ്ങിയ ഇയാളെ പൊലീസ് എത്തി പിടികൂടുകയായിരുന്നു. 42 ഗ്രാം എം.ഡി.എം.എ യും, എം.ഡി.എം.എ യുടെ ഗുളിക രൂപമായ ബ്ലൂ എക്‌സ്റ്റേസി ഗുളികകളും ഇയാളില്‍ നിന്നും കണ്ടെടുത്തു. തൃശ്ശൂര്‍ സിറ്റി ലഹരി വിരുദ്ധ സ്‌ക്വാഡും, പീച്ചി പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Second Paragraph  Rugmini (working)

പിടിയിലായ വിഷ്ണു നേരത്തെയും ലഹരി കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള ആളാണെന്ന് പൊലീസ് പറയുന്നു. വാളയാറില്‍ നിന്നും, തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഞ്ചാവുമായി ഇയാളെ പിടികൂടിയിട്ടുണ്ട്. മണ്ണുത്തി, മുക്കാട്ടുകര, നെല്ലങ്കര തുടങ്ങി തൃശ്ശൂര്‍ നഗരത്തിന്റെ പ്രാന്ത പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്നതാണ് മയക്കുമരുന്ന് എന്ന് പൊലീസ് അറിയിച്ചു.

Third paragraph

ഇയാള്‍ക്ക് ബംഗളൂരുവില്‍ എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിക്കുന്നതെന്നും, ആരാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.