

ചാവക്കാട് : രണ്ടുദിവസങ്ങളിലായി നടക്കുന്ന ചാവക്കാട് ചൊവ്വന്നൂർ ബ്ലോക്ക് ക്ലസ്റ്റർ തല കുടുംബശ്രീ കലോത്സവം എം പി കെ രാധാകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു മണത്തല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന ചടങ്ങിൽ എൻ കെ അക്ബർ എം എൽ എ അദ്ധ്യക്ഷത വഹിച്ചു .

ചാവക്കാട് നഗരസഭ ചെയര്പേഴ്സൻ ഷീജ പ്രശാന്ത് , ഗുരുവായൂർ നഗര സഭ ചെയർ മാൻ എം കൃഷ്ണ ദാസ്, ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് നഫീസകുട്ടി വലിയകത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മാരായ ടിവി സുരേന്ദ്രൻ, ജാസ്മിൻ ഷാഹിർ , വിജിത സന്തോഷ്, ഷാലിഹ ഷൗക്കത്ത് , ചാവക്കാട് നഗരസഭാ വൈസ് ചെയർമാൻ കെ കെ മുബാറക്ക് ,സ്ഥിരം സമിതി അദ്യക്ഷൻമാരായ ഷാഹിന സലീം അബ്ദുൽ റഷീദ് അഡ്വ: മുഹമ്മദ് അൻവർ ബുഷ്റ ലത്തീഫ് കൗൺസിലർ ഫൈസൽ കാനാമ്പുള്ളി കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ: സലിൽ . യു , സുലേഖ ഖാദർ പ്രസാദ് കെ ജീന രാജീവ് എന്നിവർ സംസാരിച്ചു

.
ഓൺ സ്റ്റേജ് വിഭാഗങ്ങളിൽ രണ്ട് സ്റ്റേജുകളിലായും ഓഫ് സ്റ്റേജ് വിഭാഗങ്ങളിൽ രണ്ടു വേദികളിൽ ആയും മത്സരങ്ങൾ അരങ്ങേറി . 126 മത്സരാർത്ഥികൾ കുടുംബശ്രീ കലോത്സവത്തിന്റെ ആദ്യ ദിനത്തിൽ മാറ്റുരച്ചു . ഒന്നാം സ്ഥാനം ലഭിക്കുന്ന മത്സരാർത്ഥികൾ മെയ് 11, 12 തിയ്യതികളിൽ ആയി തൃശൂർ വെച്ചു നടത്തുന്ന ജില്ലാതല അരങ്ങ് കലോത്സവത്തിൽ മത്സരിക്കുവാൻ അർഹത നേടുകയും , വിജയികൾ ആകുന്നവർക്ക് മെയ് 24, 25, 26 തീയതികളിൽ കോട്ടയത്തു വെച്ച് നടത്തപ്പെടുന്ന അരങ്ങ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നതുമാണ്