Header 1 vadesheri (working)

ബ്ലാങ്ങാട് ബീച്ചില്‍ ചാവക്കാട് നഗരസഭയുടെ ശുചീകരണ ക്യാമ്പയിന്‍

Above Post Pazhidam (working)

First Paragraph Rugmini Regency (working)

ചാവക്കാട് : ആസാദി കാ അമൃത് മഹോത്സവ്ആഘോഷങ്ങളുടെ ഭാഗമായി ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ നഗരസഭ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ സമഗ്ര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചു. ശുചീകരണ പ്രവൃത്തികളുടെ ഉദ്ഘാടനം ചാവക്കാട് നഗരസഭ വൈസ് ചെയര്‍മാന്‍ കെ കെ മുബാറക് നിര്‍വഹിച്ചു. ശുചീകരണ ക്യാമ്പയിനിന്റെ രണ്ടാംഘട്ടം ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തും.

Second Paragraph  Amabdi Hadicrafts (working)

ചാവക്കാട് ടൗണ്‍ കേന്ദ്രീകരിച്ച് നഗരസഭയിലെ മുഴുവന്‍ ജനങ്ങളെയും ഉദ്യോഗസ്ഥരെയും പങ്കാളികളാക്കികൊണ്ട് ശുചീകരണം നടത്താനാണ് തീരുമാനമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത് അറിയിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ അക്ബര്‍ കോനേത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്ഥിരം സമിതി അധ്യക്ഷരായബുഷറ ലത്തീഫ്, മുഹമ്മദ് അന്‍വര്‍, പ്രസന്ന രണദിവെ, കൗണ്‍സിലര്‍മാരായ എം ആര്‍ രാധാകൃഷ്ണന്‍, കബീര്‍, ഫൈസല്‍, നഗരസഭ ആരോഗ്യവിഭാഗം ജീവനക്കാര്‍ എന്നിവര്‍പങ്കെടുത്തു.