Post Header (woking) vadesheri

ബ്ലാക്ക്ബെറിഫോണിന് തകരാർ , ഏജൻസി നഷ്ടപരിഹാരം നൽകണം

Above Post Pazhidam (working)

തൃശൂർ : ബ്ലാക്ക്ബെറി മൊബൈൽ ഫോണിന് തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. ചാലക്കുടി പെരുമ്പിള്ളി വീട്ടിൽ രതീഷ് ചന്ദ്രൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചിയിലെ എൻഷുർ സപ്പോർട്ട് സർവ്വീസസ് ഇന്ത്യാ ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. 9500 രൂപ നൽകിയാണ് ഫോൺ വാങ്ങി യത്. ഫോൺ ഉപയോഗിച്ചുവരവെ പ്രവർത്തനരഹിതമായി.

Arya bhavan inner

Second Paragraph  Sarovaram(working)

പരാതിപ്പെട്ടപ്പോൾ എതിർകക്ഷി ഫോൺ വാങ്ങിവെക്കുകയും . ഫോൺ പിന്നീട് തിരിച്ചുനൽകുകയും ചെയ്തില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് ഫോണിൻ്റെ വിലയായ 9,500 രൂപയും വിധി തിയ്യതി മുതൽ 8% പലിശയും നഷ്ടപരിഹാരമായി 5,000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി. ബെന്നി ഹാജരായി .

Third paragraph Saravan bhavan