Header 1 = sarovaram
Above Pot

കുവൈറ്റിൽ മരണമടഞ്ഞ ബിനോയ് തോമസിന്റെ കുടുംബത്തിനുള്ള ധന സഹായം കൈമാറി

ചാവക്കാട് : കുവൈറ്റിൽ താമസ സ്ഥലത്ത് ഉണ്ടായ അഗ്നി ബാധയിൽ മരണത്തിനു കീഴടങ്ങിയ തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്റെ കുടുംബത്തിന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ധനസഹായം കൈമാറി. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയും പ്രവാസി വ്യവസായികളായ യൂസഫലി 5 ലക്ഷം, രവി പിള്ള രണ്ട് ലക്ഷം, ഫൊക്കാനാ സംഘടന പ്രസിഡന്റ് രണ്ട് ലക്ഷം ഉൾപ്പെടെ 14 ലക്ഷം രൂപയുടെ ധനസഹായം മന്ത്രിമാരായ ആർ.ബിന്ദു, കെ.രാജൻ എന്നിവർ പാലയൂരിലെ വീട്ടിലെത്തിയാണ് കൈമാറിയത്.

Astrologer

പ്രവാസി വ്യവസായ പ്രമുഖനായ ജെ കെ മേനോൻ രണ്ട് ലക്ഷം രൂപ നോർക്ക മുഖാന്തരം നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ ബിനോയ് തോമസിനെ മകന് ജോലി വാഗ്ദാനം ചെയ്തതായും മന്ത്രിമാർ അറിയിച്ചു. ബിനോയ് തോമസിന്റെ കുടുംബത്തിന് സർക്കാരിന്റെയും ജനപ്രതിനിധികളുടെയും സവിശേഷമായ ശ്രദ്ധയും പരിഗണനയും ഉണ്ടാവുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ജാതിമത വർഗ്ഗ ലിംഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ ഭേദമന്യേ സഹായം നൽകാൻ ഒന്നിച്ചതിന് മന്ത്രി കെ. രാജൻ നന്ദി അറിയിച്ചു. എൻ. കെ. അക്ബർ എം. എൽ. എ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ, നഗരസഭ ചെയർപേഴ്സൺ ഷിജ പ്രശാന്ത് എന്നിവരും സന്നിഹിതരായിരുന്നു.

Vadasheri Footer