Header 1 = sarovaram
Above Pot

ബൈക്ക് മോഷ്ടാവിനെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു

ഗുരുവായൂർ : തിരുവെങ്കിടം ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിലെ കാർ പോർച്ചിൽ നിന്നുംബൈക്ക് മോഷ്ടിച്ച പ്രതിയെ ടെംപിൾ പോലീസ് അറസ്റ്റ് ചെയ്തു പഴയന്നൂർ കല്ലുംപുറം പെരുമ്പാലപ്പറമ്പിൽ വീട്ടിൽ ഭാസ്കരൻ മകൻ ജിഷ്ണു 25 ആണ് അറസ്റ്റിലായത് കഴിഞ്ഞ മാസം 24 നു പുലർച്ചെയാണ് KL-46-Y – 4417 നമ്പർ മോട്ടോർ സൈക്കിൾ മോഷണം പോയത്

ഗുരുവായൂർ ടെംബിൾ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.ആർ. റെമിൻ , സീനിയർ സിവിൽ പോലീസർമാരായ പി. അഭിലാഷ്, എ.എ. ബാസ്റ്റിൻ സിങ്ങ്, തൃശ്ശൂർ സിറ്റി ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള പ്രത്യേക അന്വേഷണ സംഘത്തിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രദീപ് കുമാർ , സിവിൽ പോലീസ് ഓഫീസർമാരായ ശ്രീജിത്ത് , സിംസൺ, സുനീപ് എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത് ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

Vadasheri Footer