
പാലയൂർ ബൈബിൾ കൺവെൻഷൻ ആരംഭിച്ചു.

ചാവക്കാട് : പാലയൂർ മഹാ തീർത്ഥാടനത്തിനോടനുബന്ധിച്ചുള്ള 26-)o ബൈബിൾ കൺവെൻഷന് ആരംഭം കുറിച്ചു. ജപമാലയോടു കൂടി ആരംഭിച്ച് ഫാ ഫ്രാൻസിസ് പള്ളിക്കുന്നത്ത് മുഖ്യ കാർമികനായ വി കുർബാനക്ക് ശേഷം തൃശ്ശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ ബൈബിൾ പ്രതിഷ്ഠ നടത്തുകയും തിരി തെളിയിച്ചകൊണ്ട് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു..ഗാഗുൽത്ത ധ്യാനകേന്ദ്രം ഡയറക്ടർ . ഫാ. ബെന്നി പീറ്റർ വെട്ടിയ്ക്കാനകുടി & ടീമിന്റെ നേതൃത്വത്തിലാണ് ബൈബിൾ കൺവെൻഷൻ നടക്കുന്നത്.

സെന്റ് തോമസ് മേജർ ആർക്കിഎപ്പിസ്കോപ്പൽ തീർത്ഥകേന്ദ്രം ആർച്ച് പ്രീസ്റ്റ് ഡോ ഡേവിസ് കണ്ണമ്പുഴ, അസി വികാരി ഫാ. ക്ലിന്റ് പാണെങ്ങാടൻ എന്നിവർ സംസാരിച്ചു.ബൈബിൾ കൺവെൻഷൻ ഫൊറോന ഇൻ ചാർജ് . ഫാ ലിവിൻ ചൂണ്ടൽ,മഹാ തീർത്ഥാടനം കൺവീനർ തോമസ് ചിറമ്മൽ , ബൈബിൾ കൺവെൻഷൻ കൺവീനർ ജോയ് ചിറമ്മൽ, തീർത്ഥകേന്ദ്രം സെക്രട്ടറി ബിജു ആന്റോ, ട്രസ്റ്റിമാരായ ഫ്രാൻസിസ് ചിരിയംകണ്ടത്ത്,ചാക്കോ പുലിക്കോട്ടിൽ, ഹൈസൺ പി എ,സേവ്യർ വാകയിൽ, സിസ്റ്റർ ടെസ്ലിൻ എന്നിവർ നേതൃത്വം നൽകി
