Above Pot

ഭൂനികുതി പരിഷ്‌കരിക്കും , ധനമന്ത്രി കെ. എൻ. ബാലഗോപാൽ

തി​രു​വ​ന​ന്ത​പു​രം: ഭൂ​നി​കു​തി പ​രി​ഷ്‌​ക്ക​രി​ക്കു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. അ​ടി​സ്ഥാ​ന ഭൂ​നി​കു​തി​യാ​ണ് പ​രി​ഷ്‌​ക്ക​രി​ക്കു​ന്ന​ത്. ഭൂ​മി​യു​ടെ ന്യാ​യ​വി​ല 10 ശ​ത​മാ​നം കൂ​ട്ടും. 200 കോ​ടി അ​ധി​കാ​ര​വ​രു​മാ​ന​മാ​ണ് ല​ക്ഷ്യം. പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ളെ കൈ​യൊ​ഴി​ഞ്ഞ് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ ന​വീ​ക​ര​ണ​ത്തി​ന് ല​ക്ഷ്യ​മി​ട്ട് കെ.​എ​ൻ. ബാ​ല​ഗോ​പാ​ലി​ന്‍റെ ആ​ദ്യ സ​മ്പൂ​ർ​ണ ബ​ജ​റ്റ്. സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ, ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല എ​ന്നി​വ​യ്ക്കു പ​ണം വ​ക​യി​രു​ത്തി​യ ധ​ന​മ​ന്ത്രി കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ യ​ന്ത്ര​വ​ത്കൃ​ത കൃ​ഷിരീ​തി​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന് ബജറ്റ് പ്രസംഗത്തിൽ ഊ​ന്നി​പ്പ​റ​ഞ്ഞു.

കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ട്രാ​ക്ട​റു​ക​ളേ​യും ഓ​ഫീ​സു​ക​ളി​ൽ ക​മ്പ്യൂ​ട്ട​റു​ക​ളെ​യും എ​തി​ർ​ത്ത സി​പി​എം മാ​റി ചി​ന്തി​ക്കു​ന്നു എ​ന്ന​തി​നു കൂ​ടി സാ​ക്ഷ്യം​വ​ഹി​ക്കു​ന്ന​താ​യി ഇ​ത്ത​വ​ണ​ത്തെ ബ​ജ​റ്റ്. കേ​ര​ള നി​യ​മ​സ​ഭ​യി​ൽ ആ​ദ്യ​മാ​യി ടാ​ബി​ൽ ബ​ജ​റ്റ് വാ​യി​ച്ച് അ​വ​ത​രി​പ്പി​ച്ച ധ​ന​മ​ന്ത്രി​യെ​ന്ന റി​ക്കാ​ർ​ഡും ബാ​ല​ഗോ​പാ​ൽ സ്വ​ന്ത​മാ​ക്കി.

കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ​ര​മ്പ​രാ​ഗ​ത​രീ​തി മാ​റ​ണ​മെ​ന്നാ​യി​രു​ന്നു ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി ഊ​ന്നി​പ്പ​റ​ഞ്ഞ​ത്. കാ​ർ​ഷി​ക മേ​ഖ​ല​ക​ളി​ലെ പ​ര​മ്പ​രാ​ഗ​ത രീ​തി​യും വ​ലി​യ ശാ​രീ​രി​ക അ​ധ്വാ​ന​ത്തി​ലൂ​ടെ​യും ചെ​യ്യു​ന്ന രീ​തി മാ​റ​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

തെ​ക്ക്-കി​ഴ​ക്ക​ൻ ഏ​ഷ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലെ ചെ​റു കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ‌ ന​മ്മു​ടെ നാ​ട്ടി​ലും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യ​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ളും യ​ന്ത്ര​ങ്ങ​ളും വാ​ങ്ങാ​നാ​യി വാ​യ്പ ന​ൽ​കു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.

തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ ടെ​ക് ഇ​ന്ന​വേ​ഷ​ൻ പാ​ർ​ക്കി​ന് 100 കോ​ടി രൂ​പ​യും നീ​ക്കി​വ​ച്ചു. ജി​ല്ലാ സ്കി​ൽ പാ​ർ​ക്കു​ക​ൾ​ക്കാ​യി 300 കോ​ടി രൂ​പ നീ​ക്കി​വ​ച്ച​താ​യും മ​ന്ത്രി അ​റി​യി​ച്ചു. ഒ​രു ല​ക്ഷം പു​തി​യ തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി 25 കോ​ടി രൂ​പ നീ​ക്കി​വ​യ്ക്കു​മെ​ന്നും ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചു.

ഫു​ഡ്പ്രോ​സ​സിം​ഗ് പാ​ർ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 100 കോ​ടി രൂ​പ​യും അ​നു​വ​ദി​ച്ചു. വ്യ​വ​സാ​യ വ​കു​പ്പി​ന് കീ​ഴി​ൽ 10 മി​നി പാ​ർ​ക്കു​ക​ളാ​ണ് സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​യി കി​ഫ്ബി​യി​ൽ​നി​ന്നും 100 കോ​ടി രൂ​പ അ​നു​വ​ദി​ക്കും.

കാ​ർ​ഷി​ക മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​പ​ണ​ന​ത്തി​നാ​യും ക​മ്പ​നി രൂ​പീ​ക​രി​ക്കും. 100 കോ​ടി രൂ​പ മൂ​ല​ധ​ന​മു​ള്ള മാ​ർ​ക്ക​റ്റിം​ഗ് ക​മ്പ​നി​യാ​ണ് വ​രു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പു​തി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രും. 1,000 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്ന​ത്. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ല​ശാ​ല​യ്ക്കു സ​മീ​പം ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കും സ്ഥാ​പി​ക്കും.

First Paragraph  728-90

മോ​ട്ടോ​ര്‍ വാ​ഹ​ന​നി​കു​തി​യും ഒ​രു ശ​ത​മാ​നം കൂ​ട്ടി. പ​ഴ​യ വാ​ഹ​ന​ങ്ങ​ളു​ടെ ഹ​രി​ത നി​കു​തി 50 ശ​ത​മാ​നം കൂ​ട്ടി.

. ര​ണ്ട് ല​ക്ഷം വ​രെ​യു​ള്ള മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ൾ​ക്ക് ഒ​റ്റ​ത്ത​വ​ണ നി​കു​തി 1% കൂ​ട്ടി.
ടൂ​റി​സം മേ​ഖ​ല​യി​ലു​ള്ള കാ​ര​വ​നു​ക​ൾ​ക്ക് നി​കു​തി കു​റ​ച്ചു. പ്ര​ള​യ​സെ​സ് അ​ധി​കം അ​ട​ച്ച​വ​ർ​ക്ക് മ​ട​ക്കി​ന​ല്കും. ച​ര​ക്കു​സേ​വ​ന നി​കു​തി വ​കു​പ്പി​ൽ പൂ​ർ​ണ ക​മ്പ്യൂ​ട്ട​ർ​വ​ത്ക​ര​ണം ന​ട​പ്പാ​ക്കും. എ​ക്സൈ​സ് ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കാ​യി 10.5 കോ​ടി രൂ​പ. കെ​എ​ഫ്സി വാ​യ്പാ ആ​സ്തി 10,000 കോ​ടി​യാ​ക്കും

Second Paragraph (saravana bhavan

.
5 ജി ​നെ​റ്റ്‍​വ​ർ​ക്കു​ക​ൾ വ്യാ​പി​പ്പി​ക്കാ​നാ​യി ബ​ജ​റ്റി​ൽ 5 ജി ​ലീ​ഡ​ർ​ഷി​പ്പ് പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു. ലീ​ഡ​ർ​ഷി​പ്പ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഉ​ന്ന​ത​ത​ല സ​മി​തി രൂ​പീ​ക​രി​ക്കും. തെ​ര​ഞ്ഞെ​ടു​ത്ത ഇ​ട​നാ​ഴി​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി 5 ജി ​ലീ​ഡ​ർ​ഷി​പ്പ് പ​ദ്ധ​തി ആ​രം​ഭി​ക്കു​ക.

തി​രു​വ​ന​ന്ത​പു​രം -​ കൊ​ല്ലം, എ​റ​ണാ​കു​ളം – കൊ​ര​ട്ടി, എ​റ​ണാ​കു​ളം – ചേ​ർ​ത്ത​ല, കോ​ഴി​ക്കോ​ട് – ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വി​പു​ലീ​കൃ​ത ഐ​ടി ഇ​ട​നാ​ഴി പ​ദ്ധ​തി വ​രു​ന്ന​ത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റം ലക്ഷ്യമിടുന്നു
സർവകലാശാല ക്യാമ്പസു്കളിൽ പുതിയ സ്റ്റാർട്ട് അപ്പുകൾ തുടങ്ങും
സർവകലാശാല ക്യാമ്പസുകളോട് ചേർന്ന് സ്റ്റാർട്ട് അപ് ഇൻകുബേഷൻ യൂണിറ്റ് ഇതിനായി 200 കോടി
ഹോസ്റ്റലുകളോട് ചേർന്ന് ഇൻറർനാഷണൽ ഹോസ്റ്റലുകൾ
1500 പുതിയ ഹോസ്റ്റൽ മുറികൾ നിർമ്മിക്കും

* ഒ​രു ല​ക്ഷം പു​തി​യ തൊ​ഴി​ൽ സൃ​ഷ്ടി​ക്കും * വ​ഴി​യൊ​രു​ക്കാ​ൻ 1888 കോ​ടി * കെ​എ​സ്ആ​ർ​ടി​സി​ക്ക് 1000 കോ​ടി * വി​ള​നാ​ശം ത​ട​യാ​ൻ 51 കോ​ടി * പ്രാ​ദേ​ശി​ക വി​പ​ണി​ക​ൾ​ക്ക് ഏ​ഴ് കോ​ടി * ക​ശു​വ​ണ്ടി മേ​ഖ​ല​യു​ടെ പ്രോ​ത്സാ​ഹ​ന​ത്തി​നു 30 കോ​ടി * പ​ര​ന്പ​രാ​ഗ​ത വ്യ​വ​സാ​യ മേ​ഖ​ല​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നു 30 കോ​ടി * സ്വ​കാ​ര്യ വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ സ്ഥാ​പി​ക്കാ​ൻ 20 കോ​ടി * ജ​ല​വി​ഭ​വ മേ​ഖ​ല​യ്ക്ക് 552 കോ​ടി * കേ​ര​ള പേ​പ്പ​ർ പ്രോ​ഡ​ക്ട്സി​നു 20 കോ​ടി * ക​യ​ർ മേ​ഖ​ല​യ്ക്ക് 117 കോ​ടി * കു​ടും​ബ​ശ്രീ​ക്ക് 260 കോ​ടി * കി​ൻ​ഫ്ര​യ്ക്കാ​യി 332 കോ​ടി * കെ ​ഫോ​ൺ ആ​ദ്യ​ഘ​ട്ടം ഉ​ട​ൻ‌ * കേ​ര​ള​ത്തി​ൽ 2000 വൈ​ഫൈ ഹോ​ട്ട് സ്പോ​ട്ടു​ക​ൾ * ഇ​ല​ക്‌ട്രോ​ണി​ക് ഹ​ബ്ബി​നു 28 കോ​ടി * ഇ​ക്കോ ടൂ​റി​സ​ത്തി​നു പ​ത്ത് കോ​ടി * അ​ഴി​ക്ക​ൽ, കൊ​ല്ലം, ബേ​പ്പൂ​ർ, പൊ​ന്നാ​നി തു​റ​മു​ഖ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് 41.5 കോ​ടി * തി​രു​വ​ന​ന്ത​പു​രം റിം​ഗ് റോ​ഡി​നു ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ കി​ഫ്ബി വ​ഴി 1000 കോ​ടി * ആ​റ് പു​തി​യ ബൈ​പ്പാ​സു​ക​ൾ, കി​ഫ്ബി വ​ഴി 200 കോ​ടി * ഏ​റ്റ​വും തി​ര​ക്കേ​റി​യ 20 ജം​ഗ്ഷ​നു​ക​ൾ വി​ക​സി​പ്പി​ക്കും