
ഭാഷാ സമര അനുസ്മരണം

ചാവക്കാട്: കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭാഷാ സമര അനുസ്മരണവും തൃശൂർ ജില്ലാ തല അലിഫ് അറബിക് ടാലൻ്റ് പരീക്ഷയും മണത്തല ഗവ: ഹയർ സെക്കൻ്ററി സ്കൂളിൽ നടന്നു..

ഓരോ ഉപ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളാണ് ജില്ലാ തലത്തിൽ മത്സരിച്ചത്.
തൃശ്ശൂർ ജില്ലയിലെ 12 ഉപ ജില്ലകളിൽ നിന്നായി 76 വിദ്യാർത്ഥികൾ ജില്ലാ തലത്തിൽ മത്സരിച്ചു.
എൽ പി, യു പി, എച്ച് എസ്,
എച്ച് എസ് എസ് എന്നീ 4 കാറ്റഗറികളിലായിട്ടാണ് മത്സരം നടന്നത്.

ഹനീൻ അബ്ദുൽ വാരിസ് ( ജി ജി എച്ച് എസ് എസ് വടക്കാഞ്ചേരി)
എച്ച് എച്ച് എസ് എസ് വിഭാഗം.
സമാപന സമ്മേളനം തൃശൂർ ജില്ലാ പഞ്ചായത്തംഗം അഡ്വ : വി എം മുഹമ്മദ് ഗസ്സാലി ഉദ്ഘാടനം ചെയ്തു.
കെ എ ടി എഫ് തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് മുഹ്സിൻ പാടൂർ അധ്യക്ഷത വഹിച്ചു.കെ എ ടി എഫ് സംസ്ഥാന കൗൺസിലർ കെ അഷ്റഫ് ഭാഷാ സമര അനുസ്മരണ പ്രഭാഷണം നടത്തി.
പ്രമുഖ ഐ ടി ട്രെയിനർ ഗഫൂർ ആറ്റൂർ പാരന്റിങ് സെഷൻ നിയന്ത്രിച്ചു.
കെ എ ടി എഫ് സംസ്ഥാന വൈസ് പ്രസിഡൻറ് എം എ സാദിഖ്, സംസ്ഥാന കൗൺസിലർ പി എച്ച് മുസ്തഫ, വനിതാ വിംഗ് സംസ്ഥാന കൗൺസിലർ കെ ഐ സീനത്ത്,
സീനിയർ വൈസ് പ്രസിഡൻ്റ് എം കെ
സലാഹുദ്ധീൻ, എ വി കാമിൽ, അൻസാർ വടക്കാഞ്ചേരി, നസീം കുന്ദംകുളം, വനിതാ വിംഗ് തശൂർ ജില്ലാ ചെയർപേഴ്സൺ കെ എ ഷബ്ന, എന്നിവർ ആശംസകൾ അർപ്പിച്ചു.
കെ എ ടി എഫ് തൃശൂർ ജില്ലാ
ജന: സെക്രട്ടറി സി അനസ് ബാബു
സ്വാഗതവും ട്രഷറർ കബീർ ബുസ്താനി നന്ദിയും പറഞ്ഞു.