Madhavam header
Above Pot

ദേവസ്വം നിയമം ലംഘിച്ച് ഗുരുവായൂർ ഭരണ സമിതി അംഗങ്ങൾ സമരമുഖത്ത് , പരാതിയുമായി ഭക്തർ ഹൈക്കോടതിയിൽ

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം ഭരണ സമിതി അംഗങ്ങൾ രാഷ്ട്രീയ പാർട്ടിയുടെ സമരത്തിൽ പങ്കെടുത്തതിനെതിരെ പരാതി നൽകി ഗുരുവായൂർ ക്ഷേത്ര രക്ഷാ സമിതി .ഹൈക്കോടതി ചീഫ് ജസ്റ്റിസ് ,മുഖ്യ മന്ത്രി ,ദേവസ്വം മന്ത്രി , പ്രതിപക്ഷ നേതാവ് ,ദേവസ്വം കമ്മീഷണർ എന്നിവർക്കാണ് ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി ബിജു മാരാത്ത് പരാതി നൽകിയത് . മറ്റൊരു ഭക്തനായ ഗുരുവായൂർ സ്വദേശി നാരായണനും പരാതി നൽകിയിട്ടുണ്ട്

Astrologer

. പെട്രോളിയം വില വർദ്ധനവിന് എതിരെ ജൂൺ 30 ന് ഇടതു പക്ഷ മുന്നണി കിഴക്കേ നടയിൽ സംഘടിപ്പിച്ച സമരത്തിൽ ആണ് ദേവസ്വം ചെയർ മാൻ അഡ്വ കെ ബി മോഹൻ ദാസ് , ഭരണ സമിതി അംഗങ്ങളായ അഡ്വ അജിത് , കെ വി ഷാജി , അഡ്വ കെ വി മോഹന കൃഷ്ണൻ ,എ വി പ്രശാന്ത് , വേശാല മാസ്റ്റർ എന്നിവർ പങ്കെടുത്ത് .. ഭരണ സമിതി അംഗങ്ങൾ ചെയ്തത് ദേവസ്വം നിയമത്തിന്റെയും , ഹൈക്കോടതി ഉത്തരവിന്റെയും നഗ്ന മായ ലംഘനമാണെന്ന് പരാതിയിൽ ബോധിപ്പിച്ചു .

സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ദേവസ്വം 10 കോടി രൂപ നൽകിയത് ദേവസ്വം നിയമത്തിന് എതിരാണെന്ന് കാണിച്ച് ഹൈക്കോടതിയെ സമീപിച്ചത് ക്ഷേത്ര രക്ഷാ സമിതി സെക്രട്ടറി ബിജു മാരാത്ത് ആയിരുന്നു . ഈ പരാതിയിൽ ആണ് 10 കോടി രൂപ ദേവസ്വത്തിലേക്ക് തിരിച്ചടക്കാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടത് . ഹൈക്കോടതി ഉത്തര വി നെതിരെ ലക്ഷങ്ങൾ ചിലവഴിച്ചു ദേവസ്വം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് .

ഈ ഭരണ സമിതി അധികാരമേറ്റ അന്ന് മുതൽ തുടങ്ങിയതാണ് അംഗങ്ങൾ തമ്മിലുള്ള അഭിപ്രായഭിന്നതയും കിട മത്സരങ്ങളും , ഭരണ സമിതി യോഗം പോലും നേരെ ചൊവ്വേ നടത്താൻ ഇത് വരെ കഴിഞ്ഞിട്ടില്ല ,കഴിഞ്ഞ ദിവസം നടന്ന ഭരണ സമിതി യോഗം പോലീസ് സംരക്ഷണയിൽ ആണ് നടന്നത് . ഇത് ഇടത് മുന്നണിക്കുണ്ടാക്കിയ പരിക്ക് നിസാരമല്ല . അതിനിടയിലാണ് ഭരണ സമിതിക്കെതിരെ പരാതിയുമായി ഹൈകോടതിയിൽ ആളുകൾ എത്തുന്നത് . കാലാവധി കഴിയാതെ ഭരണ സമിതിയെ പിരിച്ചു വിടാൻ സർക്കാരിനും കഴിയില്ല . ഇത് കാരണം കയ്ച്ചിട്ട് ഇറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യാത്ത സ്ഥിയിലാണ് സർക്കാർ എന്നാണ് ബന്ധപ്പെട്ടവരിൽ നിന്ന് ലഭിക്കുന്ന വിവരം

Vadasheri Footer