Header 1 vadesheri (working)

ഉപഭോക്തൃചൂഷണങ്ങൾ തടയുവാൻ ഭരണകൂട നടപടിക്രമങ്ങൾ മാതൃഭാഷയിലാക്കണം അഡ്വ. ഏ. ഡി. ബെന്നി

Above Post Pazhidam (working)

തൃശൂർ : ഭരണകൂടനടപടിക്രമങ്ങൾ നീതിന്യായരംഗത്തേതടക്കം മാതൃഭാഷയിലേക്ക് മാറ്റിയെടുത്താൽ മാത്രമേ ഉപഭോക്തൃ ചൂഷണം ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനാവൂ എന്ന് അഡ്വ.ഏ.ഡി. ബെന്നി. ലോക ഉപഭോക്തൃദിനാചരണത്തോടനുബന്ധിച്ച് കൺസ്യൂമർ പ്രൊട്ടക്ഷൻ കേരളയുടെ ആഭിമുഖ്യത്തിൽ തൃശൂർ നന്ദനം അപ്പാർട്ട്മെൻ്റ്സിൽ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളത്തിലേക്ക് നടപടി ക്രമങ്ങൾ മാറ്റാത്തത് ഗൂഢലക്ഷ്യത്തോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

First Paragraph Rugmini Regency (working)

മാതൃഭാഷക്ക് നടപടി ക്രമങ്ങൾ നിർവ്വഹിക്കുവാൻ കരുത്തില്ല എന്ന് പറയുന്നതു് അപമാനകരമാണ്. നമ്മുടെ വിദ്യാഭ്യാസരീതി തന്നെ മാതൃഭാഷയെ അപഹസിക്കുന്ന രീതിയിലുള്ളതാണ്. സ്വന്തം ഭാഷയെ അവഹേളിക്കുന്ന സംസ്കാരമാണ് വളർത്തിയെടുക്കുന്നതു്. അടിമത്വമനോഭാവമാണ് പലപ്പോഴും നമ്മെ നയിക്കുന്നതു്. സേവന മേഖലകളിൽ ആംഗലേയ ഭാഷ സാധാരണക്കാരന് പ്രതിസന്ധിയായി നിലകൊള്ളുന്നു. മാതൃഭാഷ പഠിച്ചാൽ രക്ഷപ്പെടില്ല എന്ന പൊതുബോധമാണ് സൃഷ്ടിച്ചെടുത്തിരിക്കുന്നതു്.

Second Paragraph  Amabdi Hadicrafts (working)

ഇത് സംസ്കാരത്തോടുള്ള അവഹേളനവും ചൂഷണത്തിന് വേണ്ടിയുള്ള വാതിൽ തുറന്നിടലുമാണ്. അദ്ദേഹം ചൂണ്ടിക്കാട്ടി.യോഗത്തിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡണ്ട് പ്രിൻസ് തെക്കൻ അധ്യക്ഷത വഹിച്ചു. അഡ്വ.ജോഷി പാച്ചൻ, വിൽസൻ പണ്ടാരവളപ്പിൽ, ഡോ.ടി.എ.അജിത്ത്. എന്നിവർ പ്രസംഗിച്ചു.