
ഭണ്ഡാരം കത്തിനശിച്ച സംഭവം, നിസാരവൽകരിച്ച് അധികൃതർ.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രം ശ്രീകോവിലടുത്ത ഭണ്ഡാരം കത്തിനശിച്ച സംഭവം നിസാരവൽകരിച്ച് ദേവസ്വം അധികൃതർ. അതിന്റെ ഭാഗമായാണ് കത്തി നശിച്ചത് വെറും 15,000 രൂപ മാണെന്ന വാർത്ത കുറിപ്പ് പുറത്തു ഇറക്കിയത് .എന്ത് അടിസ്ഥാനത്തിൽ ആണ് കത്തി നശിച്ചത് 15,000 മാത്രമാണെന്ന് ദേവസ്വം അവകാശപ്പെടുന്നത് എന്നാണ് ഭക്തർ ചോദിക്കുന്നത് . ചാരം കണ്ടു നോട്ടുകളുടെ എണ്ണം അറിയാനുള്ള ടെക്‌നോളജി ദേവസ്വം ഉദ്യോഗസ്ഥർ സ്വായത്ത മാക്കിയോ എന്ന സംശയമാണ് ഉയരുന്നത് . ഗുരുവായൂരപ്പന് ഉണ്ടായ നഷ്ടം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണമെന്ന് ഭക്തർ ആവശ്യപ്പെട്ടു .

ഒരു കോടിയോളം രൂപയും കിലോ കണക്കിന് സ്വർണവും പ്രതിമാസം ലഭിക്കുന്ന പ്രധാന ഭണ്ഡാരത്തിനാണ് ഇന്നലെ തീപിടിച്ചത് . സാധാരണ 137 കുട്ടകം മുതൽ 140 കുട്ടകം വരെ നോട്ടുകളും ചില്ലറയും ആണ് ഇതിൽ നിന്നും പ്രതിമാസം ലഭിക്കാറുള്ളതത്രെ എന്നാൽ തീ പിടുത്തതിന് ശേഷം ഇന്നലെ തുറന്നപ്പോൾ 107 കുട്ടകം നോട്ടുകളും ചില്ലറയുമാണ് ലഭിച്ചതെന്നാണ് പുറത്തു വരുന്ന വിവരം . കത്താത്ത നോട്ടുകൾ ഇന്ന് എണ്ണി തീർന്നപ്പോൾ ലഭിച്ചത് 70 ലക്ഷം രൂപയാണ് ലഭിച്ചത് , രണ്ടു കിലോ സ്വർണവും ലഭിച്ചിട്ടുണ്ട് ഭാഗികമായി കത്തിയ നോട്ടുകൾ നാളെ എണ്ണി തീർക്കും .

അതീവ സുരക്ഷ ഉള്ള ഗുരുവായൂർ ക്ഷേത്ര ശ്രീകോവിലിനു സമീപം നിർമാണ പ്രവർത്തി നടക്കുമ്പോൾ മരാമത്ത് വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനും സ്ഥലത്ത് ഉണ്ടായിരുന്നില്ല . വെൽഡർ ഒറ്റക്കാണ് ഉച്ചക്ക്പണി നടത്തിയിരുന്നത് . തിടപ്പള്ളിക്ക് തെക്ക് ഭാഗത്ത് നാലമ്പലത്തിൽ വെള്ളം ഒഴിച്ച് കഴുകകയായിരുന്ന താൽക്കാലിക ജീവനക്കാർ പുക വരുന്നത് കണ്ടു തിടപ്പള്ളി യിൽ കൂടി കടന്ന് നോക്കുമ്പോഴാണ് ഭണ്ഡാരം കത്തുന്നത് കാണുന്നത്. എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിൽക്കുകയായിരുന്നു വെൽഡർ.. ക്ളീനിങ് തൊഴിലാ ളി കൾ ആണ് ബക്കറ്റിൽ വെള്ളം എത്തിച്ചു തീ കെടുത്തിയത് സംഭവം അറിഞ്ഞു എത്തിയ കെ ഡി ആർ ബി നിയമിച്ച കാവൽക്കാർക്കും എന്ത് ചെയ്യണമെന്ന നിശ്ചയം ഉണ്ടായിരുന്നില്ലത്രെ. ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകും എന്നാണ് അഡിമിസ്ട്രെറ്റർ കെ പി വിനയൻ പറഞ്ഞത് , പോലീസിൽ പരാതി കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു .
നടപടി എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റർ അവകാശ പെടുന്നത് കണ്ണിൽ പൊടിയിടാണെന്നാണ് ഭക്തരു ടെ നിലപാട് . ഉത്സവ കാലത്ത് ക്ഷേത്രത്തിനകത്ത് ആചാര ലംഘനം നടത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി എന്ന് പറഞ്ഞെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. അത് പോലെ തന്നെയാണ് ഉത്സവ കാലത്ത് രണ്ടു ലക്ഷം രൂപ ദേവസ്വം ചിലവഴിച്ചു സംഗീത സംവിധായകൻ വിദ്യാധരന്റെ സ്റ്റേജ് പരി പടിയിൽ കയറി സ്വന്തം പരിപാടിയാക്കി മാറ്റിയ സ്പോൺസർ മാഫിയ തലവനെതിരെയുള്ള നടപടിയും . ദേവസ്വം ചെയർ മാനേയും ഭരണ സമിതി അംഗങ്ങളെയും നോക്കുകുത്തി യാക്കി അഴിഞ്ഞാടിയ സ്പോൺസർ മാഫിയ തലവൻ പല അപ്രിയ സത്യങ്ങളും പുറത്തു വിടുമോ എന്ന ആശങ്കയുമുണ്ട് .പബ്ലിക്കേഷൻ വിഭാഗത്തിനോട് റിപ്പോർട്ട് ആവശ്യപ്പെ ട്ടു എന്ന് അറിയിച്ചെങ്കിലും തുടർ നടപടി ഒന്നും ഉണ്ടായില്ല