ഗുരുവായൂരിൽ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാരം എണ്ണുന്നതിനിടെ സ്വർണവും പണവും അടിച്ചു മാറ്റിയതായി ആരോപണം . ഗുരുവായൂർ ദേവസ്വത്തിൽ നിന്നും വിരമിച്ച ജീവനക്കാരിക്കെതിരെയാണ് ആരോപണം ഉയർന്നത് .ഒക്ടോബര് 10 നാണ് പരാതിക്ക് ആധാരമായ സംഭവം അരങ്ങേറിയത് .ഭണ്ഡാരം എണ്ണുന്നതിനായി വിരമിച്ച ജീവനക്കാരിയയെയും നിയമിച്ചിരുന്നു , എണ്ണുന്നതിനായി ഭണ്ഡാരത്തിൽ നിന്നും പണവും ,സ്വർണവും, വെള്ളിയും അടക്കമുള്ളവ കുട്ടകത്തിൽ കൊണ്ടുവന്ന് മേശയിൽ ചെരിയുമ്പോൾ ഇടക്കിടക്ക് ഇവർ വസ്ത്രത്തിനകത്തേക്ക് കൈ കൈ ഇടുന്നത് കണ്ട വനിത ക്ലാർക്ക് ഉന്നത ഉദ്യോഗസ്ഥയെ വിവരം അറിയിച്ചു .
എന്നാൽ ഇവരാരും ആരോപണ വിധേയയെ പരിശോധിക്കാൻ തയ്യാറായില്ല , പകരം സിസി ടി വി പരിശോധിക്കാനാണ് പോയത് . സി സി ടി വി പരിശോധനയിൽ സ്വർണമാണോ പണമാണോ വസ്ത്രത്തിനകത്തേക്ക് വെക്കുന്നത് എന്ന് കാണാൻ സാധിച്ചില്ലത്രെ , ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പുറത്ത് പോകുന്ന സമയത്തും ശരിയായ ശരീര പരിശോധന നടത്താതെയാണ് വിട്ടതെന്നും പറയുന്നു . സംഭവം ശ്രദ്ധയിൽ പെട്ടപ്പോൾ തന്നെ വനിതാ പോലീസിനെ വിളിച്ചു വരുത്തി ആരോപണ വിധേയയെ പരിശോധന മുറിയിൽ കൊണ്ട് പോയി ദേഹ പരിശോധന നടത്തുകയായിരുന്നു വെങ്കിൽ അവർ എന്താണ് മോഷ്ടിച്ചതെന്ന് കൃത്യമായി അറിയാമായിരുന്നു .
കൗണ്ടിംഗ് ചുമതല ഉള്ള ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് പ്രതി രക്ഷപെടാൻ കാരണമായത് . ഇത് വിവാദമാകുമെന്ന് കണ്ട ദേവസ്വം, മൂന്ന് ദിവസം കഴിഞ്ഞു സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു പോലീസിൽ പരാതി നൽകി . ഇതിനിടെ ആരോപണ വിധേയയും മറ്റു ഉദ്യോഗസ്ഥരും തമ്മിലുള്ള അടുപ്പമാണ് ശരിയായ രീതിയിൽ പരിശോധന നടത്താൻ തയ്യാറാകാതെ പുറത്തേക്ക് വിട്ടത് എന്നറിയുന്നു . കളവ് കേസിൽ തൊ ണ്ടി മുതലിന് വലിയ പ്രാധാന്യം ഉണ്ടെന്നിരിക്കെ സമയത്ത് പരിശോധന നടത്താൻ ശ്രമിക്കാതെ ആരോപണ വിധേയയെ രക്ഷപെടാൻ അനുവദിച്ച ശേഷം പരാതിയുമായി ദേവസ്വം രംഗത്ത് എത്തിയത് കണ്ണിൽ പോയിടാൻ മാത്രമാണ്
അതെ സമയം കൊച്ചിൻ ദേവസ്വം ബോർഡിനു കീഴിൽ ചോറ്റാനിക്കര ക്ഷേത്രം പോലുള്ള പ്രധാന ക്ഷേത്രങ്ങളിലെ ഭണ്ഡാരം എണ്ണുന്നതിനുള്ള മേൽനോട്ടം ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗത്തെ ഹൈക്കോടതി ചുമതല പെടുത്തിയിട്ടുണ്ട് . അതെ പോലെയുള്ള നിരീക്ഷണ സംവിധാനം ഇവിടെയും ഒരുക്കുകുകയാണെങ്കിൽ ഇത്തരം തട്ടിപ്പുകൾ തടയാം എന്ന് കരുതുന്നവരും ഉണ്ട്