
ഗുരുവായൂരിൽ 7.25 കോടി രൂപയും രണ്ടര കിലോ സ്വർണ്ണവും ഭണ്ഡാര വരവ് ആയി ലഭിച്ചു.

ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്ര ത്തിലെ ഈ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തി യായപ്പോൾ 7,25,24,602 രൂപ ലഭിച്ചു. ഇതിന് പുറമെ 2 കിലോ 672 ഗ്രാം 600മില്ലി ഗ്രാം സ്വർണ്ണവും 14കിലോ 240 ഗ്രാം വെള്ളിയും ലഭിച്ചു.

ഇ ഹുണ്ടി യിൽ നിന്ന് 4,06,304(എസ് ബി ഐ ), 1,67,354(യൂണിയൻ ബാങ്ക് ), 23766( പി എൻ ബി ), 1,25,343( ഐ സി ഐ സി ഐ )2663 (ഇന്ത്യൻ ബാങ്ക് ) എന്നിങ്ങനെയാണ് ലഭിച്ചത് പിൻ വലിച്ച 2000 ന്റെ 19 എണ്ണവും, നിരോധിച്ച ആയിരത്തിന്റെ 19നോട്ടുകളും അഞ്ഞൂറിന്റെ 48 നോട്ടുകളും ലഭിച്ചു. സൗത്ത് ഇന്ത്യൻ ബാങ്കിനായിരുന്നു എണ്ണൽ ചുമതല.
