Header 1 vadesheri (working)

ഭണ്ഡാര തീപ്പിടുത്തം, ഉന്നതതല അന്വേഷണം വേണം : കോൺഗ്രസ്സ്

Above Post Pazhidam (working)

ഗുരുവായൂർ : ദർശനത്തിനായി ദിനംപ്രതി പതിനായിര ക്കണക്കിന് ഭക്തജനങ്ങൾ വന്ന് ചേരുന്ന ഗുരുവായൂർ ക്ഷേത്രത്തിനുള്ളിൽ കഴിഞ്ഞ ദിവസമുണ്ടായ ഭണ്ഡാര തീപ്പിടുത്തത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മറ്റി ആവശ്യപ്പെട്ടു , സുരക്ഷാവീഴ്ച്ച ഇനിയും ആവർത്തിക്കാതിരിയ്ക്കുവാനും നൂതന സങ്കേതിക സംവിധാനമുള്ള കാലഘട്ടത്തിൽ ഇതിനുള്ള സത്വര നടപടികൾകൈകൊള്ളണമെന്ന് മണ്ഡലം പ്രസിഡണ്ട് ഒ.കെ.ആർ മണികണ്ഠൻ ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

അതെ സമയം നോട്ടുകൾ കത്തിയ ചാരം കണ്ടിട്ട് വെറും 15,000 രൂപ മാത്രമാണ് കത്തി നശിച്ചത് എന്ന ക്ഷേത്രം ഡി എ യുടെ കണ്ടെത്തലിനെതിരെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച യാണ് നടക്കുന്നത് . ഈ കണ്ടെത്തിയ ടെക്‌നോളജി ക്ക് നോബൽ സമ്മാനം വരെ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് സോഷ്യൽ മീഡിയയുടെ അഭിപ്രായം . എന്തായാലും ഇത് ബന്ധപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള റിപ്പോർട്ട് ആണെന്നുള്ള കാര്യത്തിൽ ആർക്കും സംശയമില്ല. ആരെങ്കിലും ഹൈക്കോടതിയെ സമീപിച്ചാൽ പോലും ദേവസ്വം കണക്കാക്കിയ നഷ്ടം നൽകി ബന്ധപ്പെട്ടവർക്ക് രക്ഷപെടാനുള്ള അവസരം മുൻ കൂട്ടി തയ്യാറാക്കി വെച്ച താണത്രെ ..

Second Paragraph  Amabdi Hadicrafts (working)

വിദേശ മലയാളികളായ പലരും വിദേശ കറൻസി തന്നെയാണ് ഭണ്ഡാരത്തിൽ നിക്ഷേപിക്കാറ്‌ കത്തി നശിച്ചതിൽ വിദേശ കറൻസിയും പെട്ടിട്ടുണ്ടാകും. ഇതിന്റെ മൂല്യമൊന്നും ആരും പറയുന്നു മില്ല . കരാറുകാരന്റെ വെൽഡറെ ജോലി ഏല്പിച്ചു സ്ഥലം വിട്ട ഉദ്യോഗസ്ഥർക്കെതിരേ നടപടിഎടുക്കാൻ ഭരണ സമിതി ഭയക്കുകയാണ് . അതിനിടെ സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം പോലീസിൽ പരാതി നൽകിയിട്ടുണ്ട് . ഇതോടെ വിഷയം പോലീസിന്റെ തലയിലേക്കിട്ട് കാഴചക്കാരുടെ റോളിലേക്ക് ദേവസ്വം മാറുകയാണ്.