ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ലഭിച്ചത് 73.49 ലക്ഷം.
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ ഞായറാഴ്ച ഭണ്ഡാര ഇതര വരുമാനമായി 73,49,742 ലഭിച്ചു . നെയ് വിളക്ക് ശീട്ടാക്കി ഭക്തർ തൊഴുത വകയിൽ 21,85,880 രൂപയും ലഭിച്ചു .6,80,763 രൂപയുടെ പാൽ പായസവും ,1,89,870 രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി . തുലാഭാരം വഴി പാട് വകയിൽ 16,50,870 രൂപയാണ് ക്ഷേത്രത്തിലേക്ക് ലഭിച്ചത് . കണ്ണന് മുന്നിൽ 37 വിവാഹങ്ങൾ ശീട്ടാക്കിയിരുന്നു .571 കുരുന്നുകൾക്ക് ചോറൂണും നടന്നു