Header 1 = sarovaram
Above Pot

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി 75.93 ലക്ഷം രൂപ ലഭിച്ചു

ഗുരുവായൂർ : വിവാഹ തിരക്കിൽ ഗുരുവായൂർ ക്ഷേത്ര നഗരി ഇന്ന് വീർപ്പു മുട്ടി , ചിങ്ങത്തിലെ ഏറ്റവും നല്ല വിവാഹ മുഹൂർത്തം ഉള്ള ദിനമായ ഞായറാഴ്ച 129 വിവാഹങ്ങൾ ആണ് ക്ഷേത്രത്തിൽ ബുക്ക് ചെയ്തിരുന്നത് . ദർശനത്തിനും നല്ല തിരക്ക് അനുഭവപ്പെട്ടു . 1595 പേരാണ് നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയത് .

ഇത് വഴി 19.59 ലക്ഷം രൂപയാണ് ഇത് വഴി ക്ഷേത്രത്തിലേക്ക് ലഭിച്ചത് . തുലാഭാരം നടത്തിയ വകയിൽ 20.82 ലക്ഷം രൂപയും ലഭിച്ചു .6.34 ലക്ഷം രൂപയുടെ പാൽപ്പായസവും 1.77 ലക്ഷം രൂപയുടെ നെയ്പായസവും ഭക്തർ ശീട്ടാക്കി . 573 കുരുന്നുകൾക്ക് ചോറൂണും കണ്ണന്റെ മുന്നിൽ നടന്നു. ഞായറാഴ്ച 75,93,343 രൂപയാണ് ഭണ്ഡാര ഇതര വരുമാനമായി ഭഗവാന് ലഭിച്ചത്

Vadasheri Footer